Health

കടുക് ഇലയുടെ ആരോഗ്യഗുണങ്ങൾ അറിയാതെ പോകരുത്

കടുക്‌ ഇല നിരവധി ആരോഗ്യ ഗുണങ്ങളും വളരെ രുചികരവുമായ ഒന്നാണ്. കലോറി കുറഞ്ഞ ഈ ഇലകളിൽ, വിറ്റാമിന്‍ എ, സി, ഇ, ആന്റി ഓക്‌സിഡന്റുകള്‍, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.

ഗുണങ്ങൾ

അര്‍ബുദത്തെ പ്രതിരോധിക്കുന്നതില്‍ ആന്റി ഓക്‌സിഡന്റുകളുടെ പങ്ക്‌ വളരെ വലുതാണ്‌. സ്വതന്ത്ര റാഡിക്കലുകളുടെ തകരാര്‍ ഇവ പരിഹരിക്കും. കടുകിന്റെ ഇലയിൽ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്‌. അതിനാൽ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ഇവ വളരെ ഫലപ്രദമാണ്‌. ശ്വാസ കോശം, സ്‌തനം, ഗര്‍ഭാശയം, തുടങ്ങി വിവിധ ഭാഗങ്ങളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ കടുകിന്റെ ഇല വളരെ നല്ലതാണന്ന്‌ പഠനങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.

കലോറി വളരെ കുറവായതിനാല്‍ ശരീര ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും കടുക്‌ ഇലകള്‍ പരീക്ഷിക്കാവുന്നതാണ്‌. പക്ഷെ, ആരോഗ്യ പ്രശ്നങ്ങളുള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം കഴിക്കുക.