ആവശ്യമായ സാധനങ്ങൾ:
വൻപയർ : 1 Cup (6- 8 മണിക്കൂറ് കുതിർത്തത്)
തേങ്ങ ചിരണ്ടിയത് : ½ -¾ Cup
പച്ചമുളക് – 4
വെളുത്തുള്ളി – 2-3
ചുവന്നുളളി / ചെറിയ ഉള്ളി – 3
മഞ്ഞൾ പൊടി – ¼ + ¼ tsp
കറിവേപ്പില
ഉപ്പ് – ആവശ്യത്തിന്
കടുക് – ½ tsp
വെളിച്ചെണ്ണ – 1 tbsp
വറ്റൽ മുളക് – 2
തയ്യാറാക്കുന്ന വിധം
കുക്കറിൽ വെള്ളം, ¼ tsp മഞ്ഞൾ പൊടി,ഉപ്പ് എന്നിവ ചേർത്ത് വൻപയർ വേവിച്ചെടുക്കുക.( 3 വിസിൽ മതിയാകും.)
കൂടുതലുള്ള വെള്ളം വേറൊരു പാത്രത്തിൽ ഒഴിച്ച് വയ്ക്കുക.ഒത്തിരി വെന്തു ഉടഞ്ഞു പോകരുത്.
വിരൽ കൊണ്ട് Press ചെയ്യുമ്പോൾ ഉടയണം
തേങ്ങ,പച്ചമുളക്,വെളുത്തുള്ളി,ചുവന്നുളളി,¼ tsp മഞ്ഞൾ പൊടി എന്നിവ മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക.( ഒട്ടും വെള്ളം ചേർക്കരുത്.തേങ്ങ ഒന്ന് ചതഞ്ഞാൽ മാത്രം മതി,അരഞ്ഞു പോകരുത്)ഒരു പാനിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക.
കടുക് പൊട്ടി കഴിഞ്ഞാൽ കറിവേപ്പില,വറ്റൽ മുളക് എന്നിവ ചേർക്കുക.
1 മിനുട്ട് ഇളക്കിയതിനു ശേഷം വേവിച്ചു വച്ചിരിക്കുന്ന വൻപയറും തേങ്ങയും ചേർത്ത് 3-4 മിനുട്ട് മൂടി വയ്ക്കുക.തേങ്ങയുടെ പച്ച ടേസ്റ്റ് മാറി കഴിഞ്ഞാൽ നന്നായി ഇളക്കി യോജിപ്പിച്ചു 1-2 മിനുട്ട് മൂടി വച്ചതിന് ശേഷം വാങ്ങി വയ്ക്കാം .