Kerala

കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു; അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് – education department

സംഭവം വിവാദമായതോടെ കോപ്പി അടിക്കാൻ പഠിപ്പിക്കുന്ന വീഡിയോയും വിവാദ വീഡിയോയെ ന്യായീകരിച്ചു ഇറക്കിയ വീഡിയോയും നീക്കം ചെയ്യുകയായിരുന്നു

പരീക്ഷക്ക് കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ യൂട്യൂബ് പേജില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കി. എങ്ങനെ വിദഗ്ധമായി കോപ്പി തയ്യാറാക്കാം, മറ്റാരും കാണാതെ എങ്ങനെ ഒളിപ്പിക്കാം എന്നെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു വീഡിയോ.

അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന യൂട്യൂബ് പേജിലായിരുന്നു പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥി വീഡിയോ തയ്യാറാക്കി അപ് ലോഡ് ചെയ്തിരുന്നത്. ഇൻവിജിലേറ്ററെ എങ്ങിനെ കബളിപ്പിക്കാം എന്നും പ്ലസ്ടു വിദ്യാർത്ഥി കൂടിയായ കുട്ടി വീഡിയോയിൽ വിശദീകരിച്ചിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ കോപ്പി അടിക്കാൻ പഠിപ്പിക്കുന്ന വീഡിയോയും വിവാദ വീഡിയോയെ ന്യായീകരിച്ചു ഇറക്കിയ വീഡിയോയും നീക്കം ചെയ്യുകയായിരുന്നു.

STORY HIGHLIGHT: education department