സുപ്രീംകോടതിയിലെ ആറ് ജസ്റ്റിസുമാർ മണിപ്പൂരിലേക്ക്. സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായാണ് ജസ്റ്റിസുമാർ മണിപ്പൂർ സന്ദർശിക്കുന്നത്.
സുപ്രീംകോടതി ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ആറ് ജസ്റ്റിസുമാരാണ് സംസ്ഥാനം സന്ദർശിക്കുക.
മാർച്ച് 22 നാണ് സംഘം മണിപ്പൂരിലെത്തുക. കലാപ ബാധിത മേഖലകളിലെ ഇപ്പോഴത്തെ സ്ഥിതി സംഘം പരിശോധിക്കും. ജന ജീവിതങ്ങളിലെ പുരോഗതി ഉൾപ്പെടെ വിലയിരുത്തും. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ, വിക്രം നാഥ്, എൻ കെ സിങ് എന്നിവരും സംഘത്തിലുണ്ടാകും.