ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന പാനീയങ്ങളില്‍ ഒന്നായ നാരങ്ങാ വെള്ളം ദാഹം അകറ്റുക മാത്രമല്ല, രോഗപ്രതിരോധ ശേഷി കൂട്ടുകയും ചെയ്യും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്‍റി ഓക്സിഡന്‍റായ വിറ്റാമിന്‍ സി ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
- ദിവസവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുന്നത് ക്ഷീണം മാറ്റുകയും ഉൻമേഷം നല്‍കുകയും ചെയ്യും.
- ഇളം ചൂടുള്ള നാരങ്ങാ വെള്ളം കുടിച്ച്, ദിവസം തുടങ്ങുന്നത് നല്ലതാണ്.
- ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും രക്തശുദ്ധി വരുത്തുന്നതിനും ഇത് സഹായിക്കും.
- കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, പ്രോട്ടീനുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയും നാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിന് ഇത് നല്ലതാണ് - പനി, തൊണ്ടവേദന, ജലദോഷം എന്നിവ പിടിപെടാതിരിക്കാനും ഇത് സഹായിക്കും
- ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാൻ ഉത്തമം
- ത്വക്ക് കാൻസറുകളെ പ്രതിരോധിക്കാന്‍ നല്ലത്
- വായ് നാറ്റം അകറ്റാനും ചെറു ചൂടുള്ള നാരങ്ങ വെള്ളം സഹായിക്കും
- വൈറ്റമിൻ സി യുടെ കലവറയാണ് നാരങ്ങ. ഒരു നാരങ്ങയുടെ ജ്യൂസിൽ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ഡെയിലി വാല്യൂവിന്‍റെ 21 ശതമാനം അടങ്ങിയിട്ടുണ്ട്.
- നിരവധി രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഫ്ലേവനോയിഡും നാരങ്ങയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹനം മെച്ചപ്പെടുത്താന്‍
മലബന്ധം, നെഞ്ചെരിച്ചിൽ, വയറിനു കനം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് നാരങ്ങാവെള്ളം. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് നാരങ്ങാ വെള്ളം കുടിച്ചാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും.
രക്തസമ്മർദ്ദം കുറയ്ക്കാന്‍ ഉത്തമം
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കും.
ആരോഗ്യമുള്ള ചര്‍മ്മത്തിന്
നാരാങ്ങാ വെള്ളത്തില്‍ അങ്ങിയിട്ടുള്ള വൈറ്റമിൻ സി ചർമ്മത്തിന് സംരക്ഷണമേകും. അകാല വാര്‍ദ്ധക്യം ഒഴിവാക്കും. മുഖക്കുരു തടയും. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് ചർമത്തിന് ഉണർവും തിളക്കവും നൽകും.
ശരീരഭാരം കുറയ്ക്കാൻ
നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിൽ പെക്റ്റിൻ എന്ന ഒരു തരം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കും.
വൃക്കയിലെ കല്ലുകൾ തടയുന്നു
നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രേറ്റ് എന്ന സംയുക്തം കിഡ്‌നിയിൽ അടിഞ്ഞുകൂടുന്ന ധാതുക്കളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. നാരങ്ങ നീരിലെ സിട്രിക് ആസിഡിന്‍റെ ഒരു ഘടകമായ സിട്രേറ്റ് ചെറിയ കല്ലുകളെ പോലും ഇല്ലാതാക്കും.
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും
മൂത്രത്തിലൂടെയും ആരോഗ്യകരമായ മലവിസർജ്ജനത്തിലൂടെയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ നാരങ്ങ വെള്ളം സഹായിക്കുന്നു.
content highlight: benefits-of-lemon-juice