കൊല്ലം ആയൂരിൽ പതിമൂന്നുകാരൻ മുങ്ങി മരിച്ചു. റോഡുവിള വിപി ഹൗസിൽ നവാസിന്റെ മകൻ മുഹ്സിനാണ് മരിച്ചത്. കൂട്ടുകാരുമൊത്ത് ക്രഷറിലെ പാറക്കുളത്തിൽ കുളിക്കവെയാണ് അപകടം. വൈകിട്ട് നാലുമണിയ്ക്കാണ് സംഭവം.
പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മുഹ്സിൻ മുങ്ങിത്താന്നതിനെ തുടർന്ന് കുട്ടുകാർ ബഹളം വെക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ എത്തി പുറത്തെടുക്കുകയായിരുന്നു. കുട്ടികൾ കയറി പോകുന്നത് ക്രഷറിലെ ജീവനക്കാർ ആരും കണ്ടിരുന്നില്ല.
ചെറിയവെളിനല്ലൂർ കെ.പി.എം. എച്ച്.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് മരിച്ച മുഹ്സിൻ. പരീക്ഷ കഴിഞ്ഞതിലുള്ള ആനന്ദം പങ്കിടാനായിരുന്നു കൂട്ടുകാരുമൊത്ത് 13കാരൻ പാറകുളത്തിൽ എത്തിയത്.