Kerala

പത്തനംതിട്ടയിൽ ഇടിമിന്നലേറ്റ് ഒരാൾക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വേനൽമഴക്കിടെ ഇടിമിന്നലേറ്റ് മരണം. കോന്നി ചെങ്ങറ സമര ഭൂമിയിലെ താമസക്കാരനായ നീലകണ്ഠൻ (70) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ അദ്ദേഹം സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെടുകയായിരുന്നു.

നീലകണ്ഠൻ്റെ മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.