Kerala

വനിതാ ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമം: യുവാക്കൾ അറസ്റ്റിൽ

കല്ലറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വനിതാ ഡോക്ടറെയും ജീവനക്കാരെയും ആക്രമിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ അറസ്റ്റിൽ. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ബാറിൽ ഉണ്ടായ അടിപിടിയിൽ തലയ്ക്ക് പരിക്കേറ്റ് മുറിവുമായെത്തിയ കാട്ടുംപുറം സ്വദേശി അഖിലും മുണ്ടോണിക്കര സ്വദേശി ശ്യാം നായരുമാണ് സംഘർഷമുണ്ടാക്കിയത്.

സ്ഥലത്തെത്തിയ പൊലീസിനെയും ഇരുവരും ആക്രമിക്കാൻ ശ്രമിച്ചു. പാങ്ങോട് പൊലീസാണ് ഇരുവരെയും പിടികൂടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും മറ്റു ജീവനക്കാരെയും ഇരുവരും ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിക്കുകയും കത്രിക കൊണ്ട് പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നും ജീവനക്കാര്‍ പറഞ്ഞു.

Latest News