സ്‌പൈസി ചിക്കന്‍ വിങ്‌സ് കഴിച്ചിട്ടുണ്ടോ. കഴിക്കാത്തവർക്ക് വീട്ടിൽ തന്നെ നിമിഷ നേരം കൊണ്ട് തയ്യാറാക്കിയെടുക്കാം. ചിക്കൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്ന എല്ലാവർക്കും തയ്യാറാക്കാം ഈ ഐറ്റം.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ അല്‍പ്പം ഉപ്പ്, വെളുത്തുള്ളി, സോയാസോസ്, ഒറിഗാനോ, നാരങ്ങാനീര്, കുരുമുളക് ചതച്ചത് ഇവയെടുത്ത് ഇളക്കി യോജിപ്പിക്കുക. ചിക്കന്‍ വിങ്സിലേക്ക് ഇത് പുരട്ടി രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ചിക്കന്‍ ഫ്രിഡ്ജില്‍നിന്ന് പുറത്തെടുത്ത് അല്‍പ്പം മൈദ തൂവി ഇളക്കി വയ്ക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ മൈദ തൂവി ഇളക്കിവയ്ക്കാം.
ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്ന് മിനിറ്റ് ചൂടാക്കിയിടുക. ചിക്കന്‍ വിങ്സ് ഓവനില്‍ വച്ച് രണ്ട് വശവും ഫ്രൈ ചെയ്തെടുക്കുക. ഒരു ബൗളിലേക്ക് സവാള അരിഞ്ഞത്, വിനാഗിരി, ബ്രൗണ്‍ ഷുഗര്‍, ഇവയെടുത്ത് ബ്രൗണ്‍ഷുഗര്‍ അലിയുന്നതുവരെ ഇളക്കുക. ശേഷം ടുമാറ്റോ കെച്ചപ്പ്, ചില്ലി സോസ് ഇവചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക.ശേഷം ഇത് ചിക്കന്‍ വിങ്സില് പുരട്ടി വീണ്ടും മൂന്ന് മിനിറ്റ് ഓവനില്‍ വച്ച് ഫ്രൈ ചെയ്തെടുക്കാം.
STORY HIGHLIGHT: spicy chicken wings