പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 27-കാരൻ അറസ്റ്റിൽ. കൊല്ലം – മങ്ങാട് കരിക്കോട് സ്വദേശി അജ്മൽ കബീർ (27) ആണ് പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയത്തിലായത്.
പട്ടിക ജാതിക്കാരിയായ 17 വയസ്സുകാരിയെ വിവാഹവാഗ്ദാനം നൽകി കടത്തി കൊണ്ട് പോയി കൊല്ലത്തെ പ്രതിയുടെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.