Breakfast Recipes

ഹെൽത്തി ഓട്സ് ഇഡലി ഉണ്ടാക്കാം

എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം

വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന ഹെൽത്തി ഓട്സ് ഇഡലി നോക്കിയാലോ? ഇത് ബ്രേക്ഫാസ്റ്റായി കഴിക്കാവുന്നതാണ്. എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

ഓട്സ് – 1 കപ്പ്
റവ – 1 / 2 കപ്പ്
കാരറ്റ് – 1
ഗ്രീൻ പീസ് – ആവശ്യത്തിന്
പച്ചമുളക് ,ഇഞ്ചി – പൊടിയായി അരിഞ്ഞത്
കറിവേപ്പില
മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
കടുക്
എണ്ണ
ബേക്കിംഗ് സോഡാ – 1 നുള്ള്
വെള്ളം – 1 കപ്പ്
തൈര് – 1/ 2 കപ്പ്
ഉപ്പ്

തയ്യാറാക്കുന്ന വിധം

ഓട്സ് വറുത്തു പൊടിക്കുക.കടുക് പൊട്ടിട്ടു പച്ചക്കറിയും ഇഞ്ചി പച്ചമുളക്, കറിവേപ്പില, മഞ്ഞൾ പൊടി ചേർത്ത് വഴറ്റുക. റവ കൂടി ചേർത്ത് ഒന്ന് മൂപ്പിക്കുക. ഇതു പൊടിച്ച ഓട്സിലേക്കു ചേർക്കുക. തൈരും ഉപ്പും വെള്ളവും കൂടി ഇട്ടു നന്നായി ഇളക്കുക. ഇതിലേക്ക് ഒരു നുള്ളു ബേക്കിംഗ് സോഡാ കൂടി ചേർക്കുക. ഇഡലി തട്ടിൽ ഒഴിച്ച് ഇഡലി ആക്കുക. തണുത്തതിനു ശേഷം ചമ്മന്തി, എന്നിവയ്‌ക്കൊപ്പം കഴിക്കാം.

content highlight : breakfast recipe

Latest News