ആവശ്യമായ ചേരുവകൾ
പുട്ടുപൊടി
വെള്ളം
ഉപ്പ്
വെളിച്ചെണ്ണ -ഒരു ടീസ്പൂൺ
കടുക് -ഒരു ടീസ്പൂൺ
ഉഴുന്നുപരിപ്പ് -ഒരു ടീസ്പൂൺ
ചെറിയ ജീരകം -അര ടീസ്പൂൺ
ചെറിയുള്ളി 6-7
ഇഞ്ചി -ചെറിയ കഷണം
പച്ചമുളക്
കറിവേപ്പില
മല്ലിയില
മഞ്ഞൾപൊടി -കാൽ ടീസ്പൂൺ
മുളക് ചതച്ചത്-ഒരു ടേബിൾ സ്പൂൺ
തേങ്ങ
തയ്യാറാക്കുന്ന വിധം
ആദ്യം പുട്ടുപൊടി കുഴച്ച് വയ്ക്കാം. തരിയുള്ള പുട്ടുപൊടിയിലേക്ക് അതേ അളവിൽ വെള്ളം ചേർക്കുക. ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ച് സമയം മാറ്റിവയ്ക്കണം. ശേഷം കൈ ഉപയോഗിച്ച് തരിതരിയായി പൊടിച്ചെടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം. കടുക് ചേർത്ത് പൊട്ടുമ്പോൾ ഉഴുന്നുപരിപ്പ് ചേർത്ത് മൊരിയിക്കാം. ചെറിയുള്ളി ചേർത്ത് നല്ല ബ്രൗൺ നിറമാകുന്നതുവരെ മിക്സ് ചെയ്യുക. ശേഷം ഉണക്കമുളക് ചതച്ചത് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യാം. പച്ചമണം മാറുമ്പോൾ തീ ഓഫ് ചെയ്തു ഇതിനെ പുട്ടുപൊടിയിലേക്ക് ചേർക്കുക. ശേഷം നല്ലപോലെ തിരുമ്മി യോജിപ്പിക്കാം. ഇനി സാധാരണ പോലെ തേങ്ങ ചേർത്ത് പുട്ട് ഉണ്ടാക്കാം.
content highlight : masala putt recipe