കോഴിക്കോട് ഹോം സ്റ്റേയുടെ മറവിൽ ലഹരി വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ഇസ്മായിൽ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നര ഗ്രാം എംഡിഎംഎ പിടികൂടി.
എന്‍ജിഎ ക്വാട്ടേഴ്സിന് സമീപമുള്ള ടികെ ഹൗസിൽ വാടയ്ക്ക് താമസിക്കുന്ന യുവാവ് ഹോം സ്റ്റേയുടെ മറവിലാണ് എംഡിഎം വിൽപ്പന നടത്തിയിരുന്നത്.
ഡാന്‍സാഫും ചേവായൂര്‍ പൊലീസും സംയുക്തമായി ടികെ ഹൗസിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് കോഴിക്കോട് ചില്ലറ വിൽപ്പന നടത്തുന്ന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.