Health

രാത്രി ഉറക്കം കിട്ടുന്നില്ലേ? ഈ പഴങ്ങൾ കഴിച്ചുനോക്കൂ

ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം .

ശരീരത്തിന്റെയും മനസ്സിനെയും ആരോഗ്യത്തിന് രാത്രിയിൽ നന്നായി ഉറങ്ങണം. ഇതിനുവേണ്ടി ചില ഭക്ഷണങ്ങൾ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അത്തരത്തിൽ ശരിയായി ഉറക്കത്തിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം .

കിവി

കിവിയുടെ ആന്‍റി ഓക്‌സിഡന്‍റിന്‍റെ കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ രാത്രി കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ട് കിവി പഴം കഴിക്കുന്നത് നല്ലതാണ്.

ഡാര്‍ക്ക് ചോക്ലേറ്റ്
മഗ്നീഷ്യം, സെറാടോണിന്‍ എന്നിവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഓട്മീല്‍
ഓട്സില്‍ ഫൈബര്‍, വിറ്റാമിന്‍ ബി, സിങ്ക് എന്നിവ കൂടിയ തോതില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ഓട്മീല്‍ രാത്രി കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

 

content highlight : Try eating fruits before you sleep at night.