Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

പുരുഷന്മാരിലെ വന്ധ്യത: അറിയേണ്ട കാര്യങ്ങൾ

സാധാരണഗതിയിൽ ലൈംഗികബന്ധം തുടങ്ങി ഒരു മാസത്തിനകം ഗർഭം ധരിക്കാനുള്ള സാധ്യത 20 ശതമാനമാണ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 18, 2025, 11:12 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ഒരു വർഷത്തെ സ്വാഭാവിക ലൈംഗിക ബന്ധത്തിന് ശേഷം ഗർഭം ധരിക്കാനുള്ള കഴിവില്ലാത്തതാണ് വന്ധ്യത. സാധാരണഗതിയിൽ ലൈംഗികബന്ധം തുടങ്ങി ഒരു മാസത്തിനകം ഗർഭം ധരിക്കാനുള്ള സാധ്യത 20 ശതമാനമാണ്. ആറുമാസത്തിനകം ഇത് 70 ശതമാനമാകാം. ഒരു വർഷത്തിനകമാണെങ്കിൽ 85 ശതമാനവും, ഒന്നര വർഷത്തിനകം 90 ശതമാനവും രണ്ടുവർഷത്തിനകം 95 ശതമാനവുമാകും. വന്ധ്യതയുടെ കാരണങ്ങളിൽ പുരുഷന്മാരും സ്ത്രീകളും തുല്യ പങ്കാളികളാണ്. മറ്റ് അജ്ഞാതമായ കാരണങ്ങളും ഗർഭധാരണം വൈകാൻ കാരണമായേക്കാം.

പുരുഷ വന്ധ്യതയുടെ കാരണങ്ങൾ

ഒരു സ്ത്രീയെ ഗർഭം ധരിക്കാനും കുട്ടിയുടെ ഗർഭധാരണത്തിന് ജനിതക വസ്തുക്കൾ നൽകാനുമുള്ള പുരുഷന്റെ കഴിവിനെയാണ് പുരുഷന്റെ പ്രത്യുൽപാദനക്ഷമത എന്ന് വിളിക്കുന്നത്. ഇത് ബീജത്തിന്റെ ഗുണനിലവാരം, അളവ്, ബീജത്തിന്റെ ചലന ശേഷി, ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക ഘടകങ്ങൾ, പ്രത്യുൽപാദന വ്യവസ്ഥയുടെ തകരാറുകൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിക്കുന്നുണ്ട്.

ജീവിത ശൈലി വന്ധ്യതക്ക് വഴിയൊരുക്കും

അമിത മദ്യപാനം, പുകവലി, മയക്കുമരുന്ന് ഉപയോഗം, പൊണ്ണത്തടി, സമ്മർദ്ദം മറ്റ് പാരിസ്ഥിതിക പ്രശ്നങ്ങൾ, ആരോഗ്യപരമായ അവസ്ഥകൾ തുടങ്ങി ജീവിത ശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും കാരണമായേക്കാം. നിക്കോട്ടിൻ അടങ്ങിയ മരുന്നുകളുടെ ഉപയോഗവും ഉറക്ക കുറവിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവിനെ എന്നിവയെ പ്രതികൂലമായി ബാധിക്കും. ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നത് വഴി ബീജത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും വന്ധ്യത പരിഹരിക്കാനും വഴിയൊരുക്കും.

പാരിസ്ഥിതിക കാരണങ്ങൾ

കീടനാശിനികൾ, രാസവസ്തുക്കൾ, ഹെവി മെറ്റൽസ്, റേഡിയേഷൻ എന്നിവയുമായുള്ള സംസർഗം ബീജത്തിന്റെ പ്രവർത്തനത്തെയും ഉൽപാദനത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം പാരിസ്ഥിതിക കാരണങ്ങൾ ഒഴിവാക്കുന്നതും വന്ധ്യത പരിഹരിക്കാൻ സഹായിക്കും.

ReadAlso:

നിപ പരിശോധനാ ഫലം നെഗറ്റീവ് ആയാലും ഐസൊലേഷനില്‍ തുടരണം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആരോഗ്യമന്ത്രി

Papaya Seed: പപ്പായ കുരു കളയല്ലേ! ഏറെയുണ്ട് ഗുണങ്ങള്‍

അത്താഴത്തിന് ശേഷം വെറ്റില ചവയ്ക്കുന്നത് നല്ലതാണോ ? അറിയാം..

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവുണ്ടായാൽ ഈ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം !

ഒരു മാസത്തേക്ക് നാവ് വടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും ?

മെഡിക്കൽ സാഹചര്യങ്ങൾ

ഹോർമോൺ അസന്തുലിതാവസ്ഥ, അണുബാധകൾ, ജനിതക തകരാറുകൾ തുടങ്ങിയ ചില രോഗാവസ്ഥകൾ പുരുഷ വന്ധ്യതയ്ക്ക് കാരണമാകും. സമയബന്ധിതമായ മെഡിക്കൽ ഇടപെടലും ചികിത്സയും തേടുന്നത് ഈ അടിസ്ഥാന അവസ്ഥകളെ പരിഹരിക്കാൻ കഴിയും.

പ്രായവും കാരണക്കാരനാണ്

സ്ത്രീകളെ പോലെ പുരുഷന്മാരിലും പ്രായവും വന്ധ്യതക്ക് കാരണമാകുന്നുണ്ട്. പ്രായം വർദ്ധിക്കുന്നത് ബീജത്തിന്റെ ഗുണനിലവാരം കുറക്കുന്നതിനും കുട്ടികളിൽ ജനിതക വൈകല്യങ്ങളുണ്ടാകാനുമുള്ള സാധ്യത വർദ്ധിപ്പിക്കും.

കൃത്യമല്ലാത്ത ലൈംഗിക ബന്ധം

ശരിയായ ലൈംഗിക ബന്ധം ഉണ്ടായാലേ ഗർഭധാരണം നടക്കൂ. തുറന്ന സംസാരവും ഫോർപ്ലേയും ശരിയായ ലൈംഗിക ബന്ധത്തിന് ആവശ്യമാണ്. ധൃതിപ്പെടാതെ മാനസിക സമ്മർദ്ദം ഒഴിവാക്കി സമയമെടുത്ത് മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കും. ലൈംഗികാവയവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രത്യുൽപാദനക്ഷമതയെ ബാധിക്കും.

എങ്ങനെ കണ്ടെത്താം?

പുരുഷ പ്രത്യുൽപ്പാദനത്തിന്റെ കാരണം വിശകലനം ചെയ്യുന്നതിനുള്ള അടിസ്ഥാന ചികിത്സയാണ് ബീജ വിശകലനം. പരിശോധനാഫലം തെറ്റാനുള്ള സാധ്യതകൾ ഉള്ളതിനാൽ വിദഗ്ധനായ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ആധികാരിക ലാബിൽ മാത്രം പോകുക.

ചികിത്സാ രീതികൾ?

പ്രത്യുൽപാദനക്ഷമതയെ ബാധിക്കുന്ന മെഡിക്കൽ അവസ്ഥകളുള്ള വ്യക്തികൾ സ്വയം ചികിത്സയ്ക്ക് മുതിരരുത്. കൃത്യമായ വൈദ്യോപദേശം തേടുന്നത് നിർണായകമാണ്. ഹോർമോൺ തെറാപ്പികൾ, ആൻറിബയോട്ടിക്കുകൾ, വെരിക്കോസെലെസ് ശസ്ത്രക്രിയ, അണുബാധക്കുള്ള ആന്റിബയോട്ടിക്കുകൾ, കൗൺസിലിങ്ങുകൾ എന്നിവയും ഉൾപ്പെടും.

ജീവിതശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവരികയും പോഷകാഹാരങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യാം

ആരോഗ്യകരമായ ഭക്ഷണക്രമം, ചിട്ടയായ വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള വ്യായാമങ്ങൾ, പുകവലി, അമിതമായ മദ്യപാനം തുടങ്ങിയ ദോഷകരമായ ശീലങ്ങൾ ഒഴിവാക്കുക തുടങ്ങി ജീവിതശൈലിയിൽ കൊണ്ടുവരാൻ കഴിയുന്ന ലളിതമായ മാറ്റങ്ങൾ പ്രത്യുൽപാദനക്ഷമതയെ നല്ല രീതിയിൽ സ്വാധീനിക്കും. ആന്റിഓക്‌സിഡന്റുകൾ, മിനറലുകൾ, വിറ്റാമിനുകൾ തുടങ്ങിയവയും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ബീജത്തിന്റെ ഗുണനിലവാരവും ലൈംഗിക ശേഷി വർദ്ധിപ്പിക്കാനും ഇവ സഹായിക്കും.

അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി (എ.ആർ.ടി)

പുരുഷ വന്ധ്യത പരിഹരിക്കാനുള്ള നൂതന ചികിത്സ രീതികളാണ് അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി. ഇൻട്രാ യൂട്രസ് ഇൻസെമിനേഷൻ (ഐ.യു.ഐ), ഇൻവിട്രോ ഫെർട്ടിലൈസേഷൻ (ഐ.വി.എഫ്), ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ (ഐ.സി.എസ്‌.ഐ), ടെസ്റ്റിക്കുലാർ സ്പേം എക്സ്ട്രാക്ഷൻ (ടി.ഇ.എസ്‌.ഇ ) തുടങ്ങിയവയെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്.

ഇൻട്രാ യൂട്രസ് ഇൻസെമിനേഷൻ
പുരുഷ ബീജം നേരിട്ട് ഗർഭാശയത്തിലേക്ക് കുത്തിവയ്ക്കുന്ന ചികിത്സ രീതിയാണിത്. ബീജം ശേഖരിച്ച് ഏറ്റവും മികച്ചതും ആരോഗ്യകരവും പൂർണമായി വികസിച്ചതും മാത്രമേ ബീജ സങ്കലനത്തിന് ഉപയോഗിക്കുകയുള്ളൂ.

ഇൻവിട്രോ ഫെർട്ടിലൈസേഷൻ
ഏറ്റവും ഫലപ്രദമായ കൃത്രിമ ബീജസങ്കലന രീതികളിൽ ഒന്നാണിത്. ശരീരത്തിന് പുറത്ത് വച്ച് അണ്ഡവും ബീജവും കൃത്രിമമായി സംയോജിപ്പിക്കും. കൃത്രിമ ബീജസങ്കലനത്തിലൂടെ ഉണ്ടാക്കിയ ഭ്രൂണം ഗർഭാശയത്തിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷൻ
ഒരു ബീജം അണ്ഡത്തിൽ കുത്തിവച്ച് ബീജം കുറവുള്ളവർക്ക് ഫലപ്രദമാകുന്ന ചികിത്സാരീതിയാണിത്.

സ്പേം ഡി.എൻ.എ ഫ്രാഗ്മെന്റേഷൻ ടെസ്റ്റിംഗ്
ചില ആളുകളിൽ ബീജത്തിലെ ജനിതക ഘടകമായ ഡി.എൻ.എക്ക് കേടുപാടുകൾ സംഭവിക്കുന്നത് മൂലം ഗർഭം അലസാനുള്ള ഉയർന്ന സാധ്യതകളുണ്ട്. ബീജത്തിന്റെ ഡി.എൻ.എ പരിശോധക്കാനുള്ള നൂതന മാർഗ്ഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഡി.എൻ.എ ഘടകങ്ങൾ പരിശോധന നടത്തി വേണ്ട ചികിത്സ നൽകുന്നതിലൂടെ വന്ധ്യത പരിഹരിക്കാൻ.

സ്പേം ക്രയോ പ്രിസർവേഷൻ
ചികിത്സകളോ ശസ്ത്രക്രിയകളോ മൂലം പ്രത്യുൽപാദനക്ഷമത നഷ്ടമാകാനുള്ള സാഹചര്യങ്ങളിൽ, ബീജം ക്രയോപ്രിസർവേഷൻ പോലുള്ള ആധുനിക ചികിത്സകൾ വഴി ഭാവിയിൽ ഗർഭധാരണത്തിനുള്ള സാധ്യതകൾ വർദ്ധിപ്പിക്കുന്നു. ശുക്ലത്തിൽ നിന്ന് ബീജം വേർതിരിച്ചെടുത്ത് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

മൈക്രോ ടെസി
പുരുഷവന്ധ്യത നേരിടുന്നവർക്ക് ഏറെ ആശ്വാസകരമായ ചികിത്സാ രീതിയാണ് മൈക്രോ ടി.ഇ.എസ്.ഇ, അഥവാ മൈക്രോ സർജിക്കൽ ടെസ്റ്റിക്കുലാർ സ്പേം എക്സ്ട്രാക്ഷൻ. ഐ.വി.എഫ്, ഐ.സി.എസ്.ഐ പോലുള്ള വന്ധ്യത ചികിത്സകൾക്കായി വൃഷണങ്ങളിൽ നിന്ന് നേരിട്ട് ബീജം എടുക്കുകയാണ് ചെയ്യുന്നത്. ബീജം വേർതിരിച്ചെടുക്കുന്നതിനുള്ള മറ്റ് പരമ്പരാഗത എക്സ്ട്രാക്ഷൻ രീതികളെ അപേക്ഷിച്ച് കൂടുതൽ കൃത്യവും ഫലപ്രദവുമായ നൂതന ചികിത്സയാണിത്. ശക്തമായ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് നടത്തുന്ന ശസ്ത്രകൃയ ആയതിനാൽ കൂടുതൽ കൃത്യമായി ബീജം വഹിക്കുന്ന കോശങ്ങൾ തിരിച്ചറിയാനും വേർതിരിച്ചെടുക്കാനും കഴിയും.

കുട്ടികൾക്കായി ശ്രമിക്കുന്ന ദമ്പതികൾ സ്ത്രീയുടെ പ്രത്യുൽപാദനക്ഷമത പോലെ തന്നെ പുരുഷ പ്രത്യുത്പാദനക്ഷമതയും അതുമായി ബന്ധപ്പെട്ട ഘടകങ്ങളും മനസ്സിലാക്കുന്നത് നിർണായകമാണ്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതിലൂടെയും ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റുകളുടെ വൈദഗ്ധ്യം തേടുന്നതിലൂടെയും ലഭ്യമായ ചികിത്സാ ഓപ്ഷനുകൾ പര്യവേക്ഷണം ചെയ്യുന്നതിലൂടെയും, വ്യക്തികൾക്ക് പുരുഷ വന്ധ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളെ തരണം ചെയ്യാൻ കഴിയും.

പുരുഷ വന്ധ്യതക്കുള്ള ചികിത്സകളിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും,കൂടുതൽ ഗവേഷണവും വികസനവും അത്യന്താപേക്ഷിതമാണ്. സ്റ്റെം സെൽ തെറാപ്പി, ജീൻ തെറാപ്പി, റീജനറേറ്റീവ് മെഡിസിൻ തുടങ്ങിയ അത്യാധുനിക രീതികൾക്കുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്, ഇത് ഭാവിയിൽ പുരുഷ വന്ധ്യത ചികിത്സിയിൽ വിപ്ലവം സൃഷ്ടിക്കും.

content highlight : Things to know about male infertility

Tags: Anweshanam.commaleInfertilityanweshanam .കോംthings to know

Latest News

കൊച്ചിയില്‍ പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; കാറ്ററിംഗ് സ്ഥാപനത്തിന് പിഴ | Railways fines catering service 1 lakh for seized stale food in Kochi

വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി; കെ.യു ജനീഷ് എംഎൽഎക്ക് പിന്തുണയുമായി സിപിഐഎം | CPI(M) support to K. U. Jenish Kumar MLA

നീരജ് ചോപ്ര ഇനി ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍; ഉത്തരവ് പുറത്ത് | Neeraj Chopra conferred with Lieutenant Colonel rank in Territorial Army

ഓപ്പറേഷന്‍ സിന്ദൂര്‍ : ദൗത്യത്തിന് സഹായിച്ചത് 10 ഉപഗ്രഹങ്ങള്‍;വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം | Operation SINDOOR: India’s Strategic Clarity and Calculated Force

പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലക്കേസ്; പ്രതിക്കെതിരെ കാപ്പ ചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.