ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചിറക്കിയ ഉത്തരവില്‍ അപാകതകള്‍ ഉണ്ടെന്ന് സമരക്കാര്‍. ഉത്തരവിലെ അപാകതകള്‍ പരിഹരിച്ച് ഉടന്‍ പുതിയ ഉത്തരവിറക്കണമെന്ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
ഫിക്‌സഡ് ഇന്‍സെന്റീവിന് പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയതെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്‍സെന്റീവ് കുറഞ്ഞാല്‍ ഓണറേറിയം പകുതിയായി കുറയും.
ഈ വിചിത്ര ഉത്തരവ് പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഫിക്‌സഡ് ഓണറേറിയവും ഫിക്‌സഡ് ഇന്‍സെന്റീവും ആണ് ആശ വര്‍ക്കര്‍മാരുടെ ആവശ്യമെന്ന് സമരക്കാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, തിരുവനന്തപുരം നഗരത്തില്‍ കനത്ത മഴയിലും സമരം പുരോഗമിക്കുകയാണ്. മഴയില്‍ കുതിര്‍ന്ന ആശ സമരവേദിയില്‍ കുടപിടിച്ച് നിന്ന് ആശമാര്‍. കനത്ത മഴയെയും അവഗണിച്ച് സമരം തുടരുകയാണ് ആശാവര്‍ക്കര്‍മാര്‍. ഇന്ന് രാത്രിയിലെ കനത്ത മഴയിലും സമരം തുടര്‍ന്നു.