ബെംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിനെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎയ്ക്കെതിരെ കേസ്. ബിജാപൂർ സിറ്റി എംഎൽഎയായ ബസൻഗൗഡ പാട്ടീൽ യത്നാലിനെതിരെയാണ് കേസ്.
ബെംഗളൂരുവിലെ ഹൈഗ്രൗണ്ട് പൊലീസ് സ്റ്റേഷനിലാണ് യത്നാലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. യത്നാൽ ലൈംഗിക പരാമർശങ്ങൾ നടത്തിയെന്നും ഇത് മാനനഷ്ടത്തിന് തുല്യമാണെന്നും ആരോപിച്ച് രന്യ റാവുവിനു വേണ്ടി അകുല അനുരാധയെന്ന അഭിഭാഷകയാണ് പരാതി നൽകിയത്. ഇതിൽ ഭാരതീയ ന്യായ് സംഹിത സെക്ഷൻ 79 (സ്ത്രീയെ അപമാനിക്കൽ) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.