ഈങ്ങാപ്പുഴയിൽ മരുമകൻ്റെ ആക്രമണത്തിൽ പരിക്കേറ്റ അബ്ദുറഹ്മാന്റെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അബ്ദു റഹ്മാന്റെ ആരോഗ്യനില തൃപ്തികരമാണ്.
ശസ്ത്രക്രിയ ഇപ്പോൾ ആവശ്യമില്ലെന്നു ഡോക്ടർമാർ അറിയിച്ചു. അബ്ദുറഹ്മാനെ ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റി. മരുമകൻ യാസറിൻ്റെ ആക്രമണത്തിൽ വെട്ടേറ്റ് മകൾ ഷിബില കൊല്ലപ്പെട്ടിരുന്നു. തടയാനെത്തിയ അബ്ദുറഹ്മാനും ഭാര്യയും വെട്ടേറ്റിരുന്നു.