നല്ല നാടൻ ബീഫ് വരട്ടിയത് തയ്യാറാക്കിയാലോ? തോങ്ങാക്കൊത്ത് എല്ലാം ചേർത്ത് നല്ലരീതിയിൽ വരട്ടിയെടുത്ത ബീഫിന്റെ സ്വാദ്.. ആഹാ അത് ഒന്ന് വേറെതന്നെയാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
ബീഫ്, ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, മഞ്ഞള്‍പൊടി, മുളക് പൊടി, മല്ലിപൊടി, ഗരം മസാല പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ നന്നായി തിരുമ്മി യോജിപ്പിക്കണം. ഇത് കുക്കറിലിട്ട് വെള്ളമൊഴിച്ച് വേവിക്കുക. 3 വിസില്‍ വരുമ്പോള്‍ തീ ഓഫ് ചെയ്യാം. ചെറുതീയില്‍ പാന്‍ ചൂടാക്കുക. ചൂടായ പാനില്‍ വെളിച്ചണ്ണ ഒഴിച്ച് അതിലേക്ക് കടുക്, വറ്റല്‍മുളക്, കറിവേപ്പില, എന്നിവ ഇടണം. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ബീഫും തേങ്ങാക്കൊത്തും ചേര്‍ത്ത് നന്നായി ഇളകി യോജിപ്പിക്കുക. ഇത് ഡ്രൈ ആയി വരുമ്പോള്‍ അല്‍പം എണ്ണ തൂവി മല്ലിയില വിതറി തീ ഓഫ് ചെയ്യാം.