ഇഫ്താർ വിരുന്നൊരുക്കുമ്പോൾ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടാക്കുന്നത് പതിവാണ് അല്ലെ, എങ്കിൽ ഇത്തവണ ഒരു നാടൻ മട്ടൻ കറി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
മട്ടന്‍ ചെറിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയതിനു ശേഷം അല്പം മഞ്ഞപ്പൊടിയും ഒരു നുള്ള് ഉപ്പും പുരട്ടി ഒരു കണ്നാപ്പയില്‍( colander)വെള്ളം വാലാന്‍ വെയ്ക്കുക.( മട്ടന്റെയ ഉളുമ്പ് മണം മാറി കിട്ടും , അല്പം മസാല പിടിക്കുകയും ചെയ്യും.) മട്ടന്‍ പ്രഷര്‍ കുക്കറില്‍ വേവിയ്ക്കുക.(ഒരു നുള്ള് കുരുമുളകും ഒരു നുള്ള് ഉപ്പും കൂടി ചേര്ക്കാം) ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതക്കുക.
ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക് ചതച്ചതും സവാള അരിഞ്ഞതും കുഞ്ഞുള്ളിയും ചേര്ത്തു വഴറ്റുക. മുളകുപൊടിയും മല്ലിപൊടിയും മഞ്ഞപ്പൊടിയും ചേര്ക്കുിക, നല്ല പോലെ വയട്ടിയതിനു ശേഷം മട്ടന്‍ ചേർക്കുക. മട്ടനില്‍ മസാലകള്‍ എല്ലാം നന്നായി പിടിക്കാനായി നല്ലത് പോലെ ഇളക്കുക, എന്നിട്ട് കുരുമുളക് പൊടി ചേര്ക്കുക, ആവശ്യത്തിന് ചൂട് വെള്ളവും ഉപ്പും ചേർക്കുക. പിന്നെ ഗരം മസാല ചേർക്കുക. നല്ല പോലെ വെന്തതിനു ശേഷം വാങ്ങി മല്ലിയില, കറിവേപ്പില ,സ്പ്രിംഗ് ഒനിയന്‍ ഏതെങ്കിലും ഉപയോഗിച്ച് അലങ്കരിക്കുക.