Food

നിങ്ങൾ ഈ ഭക്ഷണങ്ങൾക്കൊപ്പം തൈര് ചേർത്താണോ കഴിക്കുന്നത്? എങ്കിൽ സൂക്ഷിക്കുക

തൈര് ഇന്ത്യന്‍ ഭക്ഷണങ്ങളിലെ ഒരു സാധാരണ വിഭവമാണ്. നിരവധി ആരോഗ്യഗുണങ്ങളാണ് തൈര് നല്‍കുന്നത്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നത് തൈരിന്റെ പ്രധാന ഗുണങ്ങളിലൊന്നാണ്. രോഗകാരികളായ സൂക്ഷ്മാണുക്കള്‍ക്കെതിരായ പോരാട്ടത്തില്‍ തൈര് സഹായിക്കുന്നു. തൈര് ദഹനത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന ഒരു പ്രോബയോട്ടിക്കാണ്. ശരീരഭാരം കുറയ്ക്കാന്‍ തൈര് ഗുണം ചെയ്യും. ഇത് കോര്‍ട്ടിസോള്‍ അല്ലെങ്കില്‍ സ്റ്റിറോയിഡ് ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുന്നു.

അതുവഴി അമിതവണ്ണത്തിനുള്ള സാധ്യത കുറയ്ക്കുന്നു. തൈരിലെ മഗ്നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. തൈരില്‍ സിങ്ക്, വിറ്റാമിന്‍ സി, കാല്‍സ്യം എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിന് നല്ലതും ആരോഗ്യകരവുമാണ്. എന്നാല്‍ തൈരിനൊപ്പം ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണമെന്ന് നിങ്ങള്‍ക്കറിയാമോ? ഈ ചേരുവകള്‍ തൈരിന്റെ ഗുണങ്ങള്‍ കുറയ്ക്കുകയും ശരീരത്തിന് ദോഷം ചെയ്യുകയും ചെയ്യുന്നു. തൈരിനൊപ്പം ഒഴിവാക്കേണ്ട ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

പാലും തൈരും മൃഗ പ്രോട്ടീന്റെ ഉറവിടമാണ്. അതിനാല്‍ അവ ഒരുമിച്ച് കഴിക്കരുത്. ഈ രണ്ട് ഭക്ഷണങ്ങളും ഒരുമിച്ച് കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. തൈരിന് ശക്തമായ, പുളിച്ച സ്വാദുണ്ട്. കൂടാതെ ആന്തരിക ഗ്രന്ഥി സ്രവങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ആയുര്‍വേദം അനുസരിച്ച് തൈരും പാലും സംയോജിപ്പിക്കുന്നത് അഭികാമ്യമല്ല. കാരണം രണ്ടാമത്തേതിന്റെ ഗുണങ്ങള്‍ തൈരില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. പുളിപ്പിച്ച ഏതെങ്കിലും ഉല്‍പ്പന്നം പാലിനൊപ്പം കഴിക്കരുത്, കാരണം അത് ശരീരത്തിന്റെ സ്രോതസ് തടസ്സപ്പെടുത്തുകയും അണുബാധകള്‍, വയറ്റിലെ പ്രശ്നങ്ങള്‍, രോഗം എന്നിവ ഉണ്ടാക്കുകയും ചെയ്യും.

മാമ്പഴം ‘പഴങ്ങളുടെ രാജാവ്’ എന്നാണ് അറിയപ്പെടുന്നത്. എന്നിരുന്നാലും, തൈരും മാമ്പഴവും ഒരുമിച്ച് കഴിക്കരുത്. മാമ്പഴത്തിനും തൈരിനും യഥാര്‍ത്ഥത്തില്‍ ശരീരത്തിന് ദോഷകരമായ വ്യത്യസ്ത രുചികളും ഗുണങ്ങളുമുണ്ട്. മാങ്ങയും തൈരും ശരീരത്തില്‍ ചൂടും തണുപ്പും ഉത്പാദിപ്പിക്കുന്നു, ഇത് ചര്‍മ്മപ്രശ്നങ്ങള്‍, ശരീരത്തിലെ വിഷാംശം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും.

തൈരില്‍ ഉള്ളി ചേര്‍ത്തു കഴിയ്ക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണ്, എന്നാല്‍ ഈ യീസ്റ്റ് നിങ്ങളുടെ ശരീരത്തിന് എത്രത്തോളം ദോഷം ചെയ്യുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? തൈര്, ഉള്ളി എന്നിവയ്ക്ക് വ്യത്യസ്തമായ രുചികളുണ്ട്. ഉള്ളി ചൂടാണ്, പക്ഷേ തൈര് തണുത്തതാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആമാശയത്തിലെയും ചര്‍മ്മത്തിലെയും അവസ്ഥകള്‍ക്കും എക്സിമ, സോറിയാസിസ്, റിംഗ് വോം, നിരന്തരമായ ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകും.

മാംസം, മത്സ്യം തുടങ്ങിയ നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് ജോടിയാക്കുന്നത് നല്ലതല്ല. തൈരും മീനും ആരോഗ്യത്തിന് നല്ലതാണെന്ന് കരുതപ്പെടുന്നു. എന്നിരുന്നാലും, ഇവ രണ്ടും സംയോജിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അനാരോഗ്യകരമാണ്. തൈരും മീനും ഒരുമിച്ച് കഴിക്കുന്നത് പലതരം രോഗങ്ങള്‍ക്ക് കാരണമാകും.