എന്നും അരികൊണ്ടുള്ള പുട്ട് അല്ലേ തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു പുട്ട് തയ്യാറാക്കിയാലോ? രുചികരവും ആരോഗ്യകരവുമാ റാഗി പുട്ട് തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകള്‍
തയ്യാറാക്കുന്ന വിധം
കുതിര്‍ത്ത് വച്ചിരിക്കുന്ന റാഗി നന്നായി കഴുകിയതിനു ശേഷം വെള്ളം മാറാന്‍ ഒരു അരിപ്പയില്‍ വയ്ക്കുക. എന്നിട്ടു കുറച്ചു നനവോട് കൂടി മിക്‌സിയില്‍ പൊടിച്ചെടുക്കുക. ഇനി പൊടിച്ചെടുത്ത റാഗി പൊടിയിലേക്ക് ആവശ്യത്തിന് ഉപ്പും തേങ്ങയും, നനയാന്‍ ആവശ്യമായ വെള്ളം കൂടെ ചേര്‍ത്തു പുട്ടിനു നനക്കുന്നത് പോലെ നനച്ചു പുട്ട് കുറ്റിയില്‍ കുറച്ചു തേങ്ങ അതിന് ശേഷം റാഗി പൊടി പിന്നെയും തേങ്ങ എന്ന രീതിയില്‍ വച്ച് ആവിയില്‍ പുഴുങ്ങി എടുത്താല്‍ നല്ല അടിപൊളി ഹെല്‍ത്തി പ്രാതല്‍ റെഡി.