Food

ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി തയ്യാറാക്കിയാലോ?

ചോറിനും കഞ്ഞിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരു കിടിലൻ ചമ്മന്തി തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ചമ്മന്തി റെസിപ്പി.

ആവശ്യമായ ചേരുവകള്‍

  • ജാതി തൊണ്ട് 2 എണ്ണം
  • ഉള്ളി 5 എണ്ണം
  • വറ്റല്‍ മുളക് 5 എണ്ണം
  • തേങ്ങ ഒരു മുറി (കൊത്തിയെടുക്കണം)
  • വേപ്പില ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ കനലിലോ പാനിലോ ചുട്ടെടുക്കുക. ജാതിക്ക, ഉള്ളി തൊലി കളയുക. ശേഷം എല്ലാം കൂടി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കല്ലിലോ മിക്‌സിയിലോ അരച്ചെടുക്കുക. ഒരു പീസ് ഇഞ്ചി കൂടി അരക്കുമ്പോള്‍ ചേര്‍ക്കണം. ചുട്ടരച്ച ചമ്മന്തി റെഡി.