Food

നോമ്പ് തുറക്കാൻ നല്ല സോഫ്റ്റ് പത്തിരി തയ്യാറാക്കിയാലോ?

ഇഫ്താർ വിരുന്നിലെ മെയിൻ ഐറ്റം പത്തിരി തന്നെയാണ്. വിശേഷങ്ങൾ എന്തുണ്ടെങ്കിലും പത്തിരിയില്ലാതെ ആ സൽക്കാരം പൂര്ണമാകില്ല. ഇന്ന് നല്ല സോഫ്റ്റ് പത്തിരി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

  • അരി പൊടി 500 ഗ്രാം
  • വെള്ളം 4 ഗ്ലാസ്സ്
  • ഉപ്പ് 1 സ്പൂണ്‍
  • എണ്ണ 4 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളക്കാന്‍ വയ്ക്കുക. ശേഷം അതിലേക്ക് ഉപ്പും എണ്ണയും ചേര്‍ക്കുക. ശേഷം നന്നായി തിളക്കുമ്പോള്‍ അതിലേക്ക് അരി പൊടി ചേര്‍ത്തു നന്നായി വേവിച്ചു കുറുക്കി എടുക്കുക. നല്ലപോലെ കയ്യില്‍ ഒട്ടാത്ത പാകം ആയി കഴിഞ്ഞാല്‍ ചെറിയ ഉരുളകള്‍ ആക്കി പരത്തി ദോശ കല്ലില്‍ വച്ചു ചുട്ട് എടുക്കുക. രുചികരമായ അരി പത്തിരി തയ്യാര്‍.