ഇനി മന്തി കഴിക്കാൻ പുറത്തുപോകേണ്ട, വീട്ടിൽ തന്നെ തയ്യാറാക്കാം അടിപൊളി ബീഫ് മന്തി. എങ്ങനെയെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകള്‍
- ബീഫ് ഒരു കിലോ
- ബസുമതി റൈസ്
- മല്ലിയില 2 രണ്ട്
- പുതിനയില 10 ഇല
- നാരങ്ങാനീര് 2 സ്പൂണ്‍
- തൈര് 2 സ്പൂണ്‍
- വെളുത്തുള്ളി 1 എണ്ണം മുഴുവന്‍
- ഇഞ്ചി 3 കഷ്ണം
- മാഗി ക്യൂബ് 2 എണ്ണം
- മഞ്ഞള്‍ പൊടി 1 സ്പൂണ്‍
- മുളക് പൊടി 3 സ്പൂണ്‍
- നല്ല ജീരകം അര സ്പൂണ്‍
- പെരുജീരകം അര സ്പൂണ്‍
- കുരുമുളക് അര സ്പൂണ്‍
- എണ്ണം അരക്കപ്പ്
- കസ്തുരിമേത്തി 1 സ്പൂണ്‍
- കാപ്‌സിക്കം 1
- തക്കാളി 2 എണ്ണം
- സവാള 2 എണ്ണം
- പട്ട വലിയ കഷ്ണം
- ഗ്രാമ്പു 5 എണ്ണം
- ഏലയ്ക്ക 6 എണ്ണം
- ബേയ്‌ലീഫ് 2 എണ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കറിലേക്ക് ഒരു കിലോ ബീഫ്, കാപ്‌സിക്കാം 1 എണ്ണം, തക്കാളി 2 എണ്ണം, സവാള 2 എണ്ണം, പട്ട വലിയ കഷ്ണം, ഗ്രാമ്പു 5 എണ്ണം, ഏലയ്ക്ക 6 എണ്ണം, ബേയ്‌ലീഫ് 2 എണ്ണം എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക. ഇനി ഒരു മിക്‌സിയുടെ ജാറിലേക്ക് നാരങ്ങാനീര്, തൈര് 2 സ്പൂണ്‍, വെളുത്തുള്ളി 1 എണ്ണം, ഇഞ്ചി, മാഗി ക്യുബ, മഞ്ഞള്‍ പൊടി, മുളക് പൊടി, നല്ല ജീരകം, കുരുമുളക് 1 സ്പൂണ്‍, പച്ചമുളക് 2 എണ്ണം, ഒരു പിടി പുതിനയില, ഒരു പിടി മല്ലിയില എല്ലാം കൂടെ നന്നായി ഒന്ന് പേസ്റ്റ് അരച്ചെടുക്കുക.
ഇത് കുക്കറിലോട്ട് ഒഴിച്ച് നന്നായി കൈ വെച്ച് തിരുമ്മുക. ഇനി ആവശ്യത്തിന് ഉപ്പും രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടിയും കാല്‍ കപ്പ് ഓയിലും കൂടെ ഒഴിച്ച് ബീഫ് വേവുന്നവരെ വേവിച്ചെടുക്കാം. ഈ സമയം ഒരു മണിക്കൂര്‍ കുതിര്‍ത്തിയെടുത്ത ഒരു കിലോ ബസുമതി റൈസ് രണ്ട് ഉണക്ക നാരങ്ങയും കൂടെ ചേര്‍ത്ത് നന്നായി തിളച്ച വെള്ളത്തില്‍ ഉപ്പിട്ട് 75% വേവിച്ചെടുക്കാം.
ഇനി കുക്കറിന്റെ അടുപ്പ് തുറന്ന് നോക്കാം ബീഫ് മാറ്റിയെടുക്കാം. ഇനി ബീഫിന്റെ ഗ്രേവിയില്‍ നിന്ന് പകുതി ഗ്രേവി നമുക്ക് ചുവടുകട്ടിയുള്ള പാത്രത്തിലേക്ക് മാറ്റിയെടുക്കാം. ബാക്കിയുള്ള ഗ്രേവി ചേര്‍ത്ത് നമ്മുടെ ബീഫ് ഒന്ന് വറ്റിച്ചെടുക്കാം. ഇനി നമ്മള്‍ മാറ്റി വച്ചിരിക്കുന്ന പകുതി ഗ്രേവിയിലേക്ക് റൈസ് ചേര്‍ത്തിളക്കാം. മുകളിലായി ബീഫും നിരത്താം. ആറോ ഏഴോ പച്ചമുളക് സൈഡിലായി കുത്തിവയ്ക്കാം. കാല്‍ കപ്പ് ഓയിലും കൂടെ റൈസിന് മുകളിലോട്ട് ഒഴിച്ച് കൊടുക്കാം.
ഇനി ലാസ്റ്റ് രണ്ട് ടീസ്പൂണ്‍ കസ്തൂരി മേത്തി ചൂടാക്കി കൈകൊണ്ട് തിരുമ്മിയതും കൂടെ മുകളിലോട്ട് വിതറി കൊടുക്കാം. കട്ടിയുള്ള ഒരു പാത്രത്തിലേക്ക് കുറച്ച് ചിരട്ടക്കനലിട്ട് അല്പം ഓയിലും ചേര്‍ത്ത് മൂടി വയ്ക്കാം. 20 മിനിറ്റ് സമയത്തിനുശേഷം റൈസ് പാത്രത്തിലോട്ട് വിളമ്പാം.