കോട്ടയം: സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉഴവൂര്‍ മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂളിലെ ചില്‍ഡ്രന്‍സ് പാര്‍ക്കിലേയ്ക്ക് വിനോദ ഉപകരണങ്ങള്‍ വിതരണം ചെയ്ത് മണപ്പുറം ഫൗണ്ടേഷന്‍. 1.25 ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
മദര്‍ തെരേസ സെപ്ഷ്യല്‍ സ്‌കൂള്‍ ഡയറക്ടര്‍ അന്നമ്മ തോമസ്, പ്രിന്‍സിപ്പല്‍ ബിബിന്‍ തോമസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് ജോസഫ്, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി ദാസ്, സിഎസ്ആര്‍ ഹെഡ് ശില്‍പ ട്രീസ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.