Kerala

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു

ഇടുക്കിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചു. കാഞ്ചിയാര്‍ സ്വദേശി ഗോകുല്‍ ആണ് മരിച്ചത്. രക്ഷിതാക്കള്‍ വഴക്കുപറഞ്ഞതാണു കാരണം. ഇന്ന് രാവിലെയാണ് സംഭവം.

ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട് ഗോകുലിനെ പിതാവ് വഴക്ക് പറഞ്ഞിരുന്നു. അടുക്കളയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മേരികുളം സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗോകുല്‍.