India

പ്രായം വെറും ഏഴ് വയസ്; മധുരക്കാരി സംയുക്ത നാരായണന്‍ നേടിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കണ്ടാല്‍ ആരും ഞെട്ടും

തായ്‌ക്വോണ്ടോ പോലുള്ള ആയോധനകലകള്‍ പഠിച്ചെടുക്കാന്‍ വര്‍ഷങ്ങളുടെ പരിശീലനവും മനസാന്നിധ്യവും അര്‍പ്പണമനോഭാവം ഉണ്ടാകണം. ചെറു പ്രായത്തില്‍ ആയോധനകലകളില്‍ ഏതെങ്കിലും ഒന്നു പഠിച്ചു തുടങ്ങിയാല്‍ നിങ്ങള്‍ക്ക് വളര്‍ന്നു വലുതാകുമ്പോള്‍ മിടുക്കനായി, അതില്‍ പ്രാവീണ്യമുള്ള വ്യക്തിയായി മാറാം. എന്നാല്‍ ഇവിടെ ഒരു ഏഴു വയസുകാരി തായ്ക്വോണ്ടോയിലൂടെ ഗിന്നസ് റെക്കോര്‍ഡില്‍ കയറി. ആ കുഞ്ഞു പ്രായത്തില്‍ തായ്ക്വോണ്ടോ പഠിച്ചെടുത്തതിനല്ല, പകരം പരിശീലിപ്പിച്ചതിനാണ്. ഏഴാമത്തെ വയസ്സില്‍ ‘ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വോണ്ടോ ഇന്‍സ്ട്രക്ടര്‍’ എന്ന പദവി നേടിയ സംയുക്ത നാരായണന്റെ ഫോട്ടോകളുടെ ഒരു പരമ്പര ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പങ്കിട്ടതോടെയാണ് ഈ കുഞ്ഞുതാരം വൈറലായി ശ്രദ്ധ പിടിച്ചുപറ്റിയത്.

ഏഴു വയസ്സുകാരി സംയുക്ത നാരായണന്‍ തന്റെ തായ്ക്വോണ്ടോ കഴിവുകള്‍ കൊണ്ട് ഇന്ത്യയെയും ലോകത്തെയും കീഴടക്കി. മധുരയില്‍ നിന്നുള്ള ഈ കുട്ടി ‘ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വോണ്ടോ പരിശീലക’ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് (GWR) പട്ടം നേടി. ‘ഏഴു വയസ്സും 270 ദിവസവും പ്രായമുള്ള, ഏറ്റവും പ്രായം കുറഞ്ഞ തായ്ക്വോണ്ടോ ഇന്‍സ്ട്രക്ടറായി ഏഴു വയസ്സുകാരി ചരിത്രം സൃഷ്ടിച്ചു!. ഇന്ത്യയിലെ മധുരയിലെ സഹ കുട്ടികള്‍ക്ക് കായികരംഗത്ത് ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കുന്ന സംയുക്ത നാരായണന്‍ ഒരു പ്രചോദനമാണ്!’ – ജിഡബ്ല്യുആര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റില്‍ എഴുതി, ഒരു കൂട്ടം ഫോട്ടകള്‍ക്കൊപ്പമാണ് ഗിന്നസ് വേള്‍ഡ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മധുരൈ തായ്ക്വോണ്ടോ അക്കാദമി നടത്തുന്ന ശ്രുതിയുടെയും നാരായണന്റെയും മകളാണ് സംയുക്ത. മാതാപിതാക്കളും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഉടമകളാണെന്ന് സംഘടനയുടെ ഒരു ബ്ലോഗില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ എങ്ങനെയാണ് ഗിന്നസ്ബുക്കിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്?
പോസ്റ്റ് ആളുകളില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. ചിലര്‍ അത്ഭുതപ്പെട്ടപ്പോള്‍, മറ്റു ചിലര്‍ ഇത്രയും ചെറുപ്പത്തില്‍ തായ്ക്വോണ്ടോ പരിശീലിക്കുന്നത് അവള്‍ക്ക് ദോഷം ചെയ്യുമെന്ന് ഭയപ്പെട്ടു. ‘നിങ്ങളെക്കാള്‍ നന്നായി ഒരു കുട്ടി എപ്പോഴും അത് ചെയ്യും’ എന്ന് ഒരാള്‍ എഴുതി. മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു, ‘ഉളുക്കിയ കണങ്കാല്‍ ഒരു നിമിഷം കൊണ്ട് അവളുടെ ജീവിതത്തെ സ്വാധീനിക്കും.’ മൂന്നാമന്‍ പോസ്റ്റ് ചെയ്തു, ‘ഇത്രയും ചെറുപ്പത്തില്‍ തന്നെ ലോക റെക്കോര്‍ഡ് നേടിയതിന് ഹൃദയംഗമമായ അഭിനന്ദനങ്ങള്‍, സംയുക്ത. നിങ്ങളുടെ കഠിനാധ്വാനം, ദൃഢനിശ്ചയം, അവിശ്വസനീയമായ കഴിവ് എന്നിവ ശരിക്കും പ്രചോദനം നല്‍കുന്നു. നിങ്ങളുടെ കുടുംബത്തെ അഭിമാനിപ്പിക്കുക മാത്രമല്ല, മറ്റ് യുവ സ്വപ്നജീവികള്‍ക്ക് സ്വയം വിശ്വസിക്കാനും മഹത്വത്തിനായി പരിശ്രമിക്കാനും നിങ്ങള്‍ ഒരു മാതൃകയായി. ഈ ശ്രദ്ധേയമായ നേട്ടം നിങ്ങളുടെ ശോഭനമായ ഭാവിയിലെ നിരവധി നാഴികക്കല്ലുകളില്‍ ആദ്യത്തേതാകട്ടെ.’ നാലാമന്‍ ‘അസാധാരണം’ എന്ന് ചേര്‍ന്നു.

സംയുക്ത നാരായണനെ പ്രചോദിപ്പിച്ചത് ആരാണ്?
‘എന്റെ അച്ഛനും അമ്മയുമാണ് എന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് സംയുക്ത ജിഡബ്ല്യുആറിനോട് പറഞ്ഞു. ഞങ്ങളുടെ വീട്ടിലെ ചുമരുകളില്‍ തൂക്കിയിട്ടിരിക്കുന്ന [അവരുടെ] ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളെ ഞാന്‍ ആരാധിച്ചിരുന്നു’ എന്ന് ഏഴുവയസ്സുകാരി. ‘ഒരു ജിഡബ്ല്യുആര്‍ കിരീടം നേടുകയും എന്റെ സര്‍ട്ടിഫിക്കറ്റ് അതേ ചുമരില്‍ തൂക്കുകയും ചെയ്യുക എന്നതായിരുന്നു എന്റെ ലക്ഷ്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

സംയുക്ത നാരായണന്റെ പരിശീലന ഷെഡ്യൂള്‍
ജിഡബ്ല്യുആര്‍ ബ്ലോഗ് പ്രകാരം, അവള്‍ ദിവസവും രണ്ട് മണിക്കൂര്‍ പരിശീലനം നടത്തുന്നു. ‘ഞാന്‍ അതിരാവിലെ എഴുന്നേല്‍ക്കുകയും മറ്റ് വിദ്യാര്‍ത്ഥികളോടൊപ്പം പരിശീലനം ആരംഭിക്കുകയും ചെയ്യും. സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ ഉടന്‍ തന്നെ ഞാന്‍ എന്റെ ഗൃഹപാഠം ചെയ്യും. പിന്നെ ഞാന്‍ കുറച്ച് വിശ്രമം എടുത്ത് വൈകുന്നേരം അച്ഛനോടൊപ്പം പരിശീലനത്തിനായി ഡോജോയിലേക്ക് പോകുമെന്ന അവള്‍ പറഞ്ഞു. ‘എന്റെ പ്രായത്തിലുള്ള കുട്ടികളുടെ മുന്നില്‍ ഒരു ഇന്‍സ്ട്രക്ടറായി നില്‍ക്കുന്നതില്‍ എനിക്ക് അഭിമാനം തോന്നുന്നു,’ അവര്‍ തുടര്‍ന്നു, ‘ചിലപ്പോള്‍ ഞാന്‍ അവരില്‍ നിന്ന് പഠിക്കുകയും ചെയ്യുന്നു.’ ഒരു ലോക റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് എങ്ങനെ തോന്നുന്നു? സംയുക്തയുടെ വാക്കുകളില്‍ പറഞ്ഞാല്‍ – ‘എന്റെ ജിഡബ്ല്യുആര്‍ കിരീടം നേടിയതിനുശേഷം, എന്റെ സുഹൃത്തുക്കളില്‍ നിന്നും, കുടുംബാംഗങ്ങളില്‍ നിന്നും, അധ്യാപകരില്‍ നിന്നും എനിക്ക് അഭിനന്ദനങ്ങള്‍ ലഭിച്ചു. എന്റെ ഫോട്ടോകളും വീഡിയോകളും പത്രങ്ങളിലും ടെലിവിഷനിലും പ്രസിദ്ധീകരിച്ചു.’ ഏറ്റവും പ്രായം കുറഞ്ഞ ഇന്‍സ്ട്രക്ടര്‍ കൂട്ടിച്ചേര്‍ത്തു, ‘എന്റെ നഗരത്തിലെ ഒരു താരത്തെപ്പോലെയാണ് എനിക്ക് തോന്നിയതെന്നും സംയുക്ത പറഞ്ഞു.