Recipe

കുറുകിയ ചാറോട് കൂടിയ സൂപ്പർ ചെമ്മീൻ കറി | chemmeen-curry-recipe

തേങ്ങ അരയ്ക്കാതെ തേങ്ങാപ്പാൽ ചേർക്കാതെ കുറുകിയ ചാറോടു കൂടിയ സൂപ്പർ ടേസ്റ്റിൽ ചെമ്മീൻ കറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

ചെമ്മീൻ – അരക്കിലോ
ചെറിയ ഉള്ളി – അരക്കിലോ
തക്കാളി – 1
പച്ചമുളക് – 2
ഇഞ്ചി വെളുത്തുള്ളി – 1ടേബിൾസ്പൂൺ
വലിയ ജീരകം – 1 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
കടുക് – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1 ടേബിൾസ്പൂൺ
മുളകുപൊടി – 11/2 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
പുളി പിഴിഞ്ഞത് – കാൽകപ്പ്
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – 4 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം 

ചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ജീരകം, ഇഞ്ചി – വെളുത്തുള്ളി, ചെറിയുള്ളി, തക്കാളി എന്നിവ ചേർത്തു വഴറ്റി മിക്സിയിലിട്ട് അരച്ചെടുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ വറുത്തെടുത്തു മാറ്റിവയ്ക്കുക. ചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ, ഇഞ്ചി – വെളുത്തുള്ളി, കറിവേപ്പില, പച്ചമുളക് എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു ചെമ്മീൻ ചേർത്തിളക്കുക. അരച്ച പേസ്റ്റ് ചേർക്കുക. പൊടികൾ ചേർത്തു യോജിപ്പിക്കുക. പുളി പിഴിഞ്ഞ വെള്ളം, ഉപ്പ് എന്നിവ ചേർത്തിളക്കി അടച്ചു വച്ച് 10 മിനിറ്റ് വേവിക്കുക. പച്ച വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് അടച്ചുവയ്ക്കുക. ചെറു ചൂടോടെ വിളമ്പാം.

content highlight: chemmeen-curry-recipe