എന്താണ് ബ്രെയിൻ റൊട്ട്
മസ്തിഷ്കക്ഷയം അഥവാ ബ്രെയിൻ റോട്ട് എന്നത് ഒരു പൊതുവായ പദമാണ്, ഇത് മസ്തിഷ്കത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ പല പ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു. ഇതിൽ അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നു.
കാരണങ്ങൾ
മസ്തിഷ്കക്ഷയത്തിന്റെ കാരണങ്ങൾ പലതാണ്. അമിതമായ സമ്മർദ്ദം, പോഷകങ്ങളുടെ അഭാവം, അമിതമായ മദ്യപാനം, പുകവലി, തലയ്ക്ക് ഏൽക്കുന്ന പരിക്കുകൾ തുടങ്ങിയവയെല്ലാം മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ ബാധിക്കുകയും മസ്തിഷ്കത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
പരിഹാരം
യോഗ, മെഡിറ്റേഷൻ, ശാരീരിക വ്യായാമം മതിയായ ഉറക്കം എന്നിവയിലൂടെ സമ്മർദ്ദം കുറയ്ക്കുക. വായിക്കുക, പസിലുകൾ പൂർത്തിയാക്കുക, പുതിയ കഴിവുകൾ പഠിക്കുക തുടങ്ങിയ മസ്തിഷ്ക വ്യായാമങ്ങൾ ചെയ്യുക. പോഷകാഹാരം കഴിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയുമെല്ലാം ചെയ്താൽ ഒരു പരിധിവരെ മസ്തിഷ്കക്ഷയം തടയാം.