ചേരുവകൾ
ബീറ്റ്റൂട്ട് -1
ഗോതമ്പ് പൊടി – 1 കപ്പ്
എണ്ണ – 1 ടേബിൾ സ്പൂണ്‍
ഓമം – 1/4 ടീ സ്പൂണ്‍
ഉപ്പ്
തയ്യാറാക്കുന്ന വിധം
ബീറ്റ്റൂട്ട് പുഴുങ്ങി എടുത്തു തൊലി കളഞ്ഞു നന്നായി അരച്ചെടുക്കുക
ഗോതമ്പ് പൊടിയിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി വയ്ക്കുക
എണ്ണ ചൂടാക്കി , ഗോതമ്പ് പൊടിയുടെ നടുവിൽ ഒരു കുഴി ഉണ്ടാക്കി അതിലേക്കു ഒഴിക്കുക
ഒരു സ്പൂണ്‍ ഉപയോഗിച്ച് പെട്ടെന്ന് തന്നെ എണ്ണ പൊടിയിൽ ഇളക്കി ചേർക്കുക
അല്പാല്പം ബീറ്റ്റൂട്ട് ചേർത്ത് നല്ല മുറുക്കമുള്ള മാവാക്കുക . ചപ്പാത്തി മാവ് പോലെ അയഞ്ഞു പോകാൻ പാടില്ല
ഉരുട്ടിയ മാവിന് മുകളിൽ 1/2 സ്പൂണ്‍ എണ്ണ കൂടി ഒഴിച്ച് ഒന്നുകൂടി അമർത്തി കുഴച്ചു 20 മിനിട്ട് നേരം ഒരു പ്ലേറ്റ് കൊണ്ട് മൂടി വയ്ക്കുക.
20 മിനിട്ട് കഴിഞ്ഞാൽ മാവെടുത്ത് പൂരികൾ ഒരേ ഖനത്തിൽ പരത്തി എടുക്കുക
ചൂടായ എണ്ണയിൽ വറുത്തെടുക്കുക