കാറില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ യുവാവിനെ പിടികൂടി കരുവാരകുണ്ട് പോലീസ്. ഒളിവില്‍ പോയ കാറുടമ കരുവാരകുണ്ട് പുത്തനഴി സ്വദേശി തെങ്ങിന്‍തൊടി മുഹമ്മദ് ഫൈസലിനെയാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ടി. ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. കാറില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തിയതിന് മുമ്പും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കരുവാരകുണ്ട് പോലീസ് നടത്തിയ പരിശോധനയില്‍ നാലായിരത്തോളം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ ഇയാളില്‍ നിന്നും പിടികൂടിയിരുന്നു. കാറിൽ നിന്നും രണ്ട് ലക്ഷം രൂപയിലധികം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
കരുവാരകുണ്ട് പുത്തനഴി കവലയിലെ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് കെ ടി ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി ഉത്‌പന്നങ്ങള്‍ പിടികൂടിയത്.
STORY HIGHLIGHT: youth arrested for smuggling banned tobacco