Kerala

താമസ സ്ഥലത്ത് കഞ്ചാവ് നട്ട് വളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ – cultivating cannabis in plastic container

താമസ സ്ഥലത്ത് പ്ലാസ്റ്റിക് പാത്രത്തില്‍ കഞ്ചാവ് നട്ട് വളര്‍ത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ആസ്സാം സ്വദേശി ബിപുല്‍ ഹോഗോയ് ആണ് തൃക്കൊടിത്താനം പോലീസിന്റെ പിടിയിലായത്. കോട്ടയം മാമ്മൂട് പള്ളിക്ക് സമീപം റബ്ബര്‍ പൊടിക്കുന്ന യൂണിറ്റിലെ ജീവനക്കാരനാണ് ബിപുല്‍ ഹോഗോയ്.

ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് ക്യാമ്പിൽ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഹുക്കയും ശൗചാലയത്തിന് പിന്നിലായി പ്ലാസ്റ്റിക് പാത്രത്തില്‍ നട്ടുനനച്ചുവളര്‍ത്തിയ ഒരു മീറ്ററോളം ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

STORY HIGHLIGHT: cultivating cannabis in plastic container