ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന പതിവ് വെള്ളച്ചാട്ട സങ്കൽപ്പങ്ങളെയൊക്കെ അപ്പാടെ പൊളിച്ചടുക്കിയ ഒരു കുഞ്ഞൻ വെള്ളച്ചാട്ടം. തിരുവനന്തപുരം – കൊല്ലം ജില്ലകളുടെ അതിർത്തിയിലുള്ള വട്ടത്തിൽ വെള്ളച്ചാട്ടം.ചെറുപാറക്കെട്ടുകള്‍ക്കിടയിലൂടെ വട്ടത്തില്‍ ചുറ്റി പരന്നൊഴുകുന്ന വെള്ളച്ചാട്ടമാണ് വട്ടത്തില്‍. പുഴയ്ക്ക് ഇരു കരകളിലുമായി മനോഹരമായ കുന്നും മലകളുമുണ്ട്.
പ്രശസ്തമായ ജഡായു പാറയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ് മാത്രമാണ് വട്ടത്തിലാര്‍. വട്ടത്തിലാറ് എന്ന പേര് വരാനുള്ള കാരണം തന്നെ മുകളില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ചുഴിയില്‍ വട്ടത്തില്‍ ചുറ്റിക്കറങ്ങി വീണ്ടും നീളത്തില്‍ ഒഴുകുന്നത് കൊണ്ടാണ്.
തിരുവനന്തപുരം പള്ളിക്കലിൽ നിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഈ വെള്ളച്ചാട്ടത്തിനടുത്ത് എത്താം. സാധാരണ വെള്ളച്ചാട്ടങ്ങള്‍പോലെ മുകളില്‍ നിന്ന് താഴേക്ക് പതിക്കുന്ന രൂപത്തിലല്ല ഇവിടെ. തട്ടുതട്ടുകളായി ചെറുപാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നുരഞ്ഞ് പതഞ്ഞ് ഒഴുകിപ്പരക്കുന്നതാണ് ഈ വെള്ളച്ചാട്ടം. പ്രകൃതിയുടെ തനത് സൗന്ദര്യം എന്നല്ലാതെ സര്‍ക്കാരിൻ്റെയോ പ്രാദേശിക ഭരണകൂടത്തിൻ്റെയോ നിര്‍മാണപ്രവര്‍ത്തനങ്ങളൊന്നും ഇവിടെയില്ല.
STORY HIGHLIGHTS : thiruvananthapuram-vattathil-waterfalls-near-pallikkal-kerala