Food

ചിക്കന്‍ വെച്ചും ചമ്മന്തിയുണ്ടാക്കാം

എന്നും തയ്യാറാക്കുന്ന ചമ്മന്തിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ചമ്മന്തി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ ചമ്മന്തി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

  • ചിക്കന്‍ എല്ലില്ലാത്തത് – 250 ഗ്രാം
  • കൊച്ചുള്ളി – 4,5 എണ്ണം
  • വറ്റല്‍ മുളക് – 6 എണ്ണം
  • മഞ്ഞള്‍ പൊടി – 1/2 ടീസ്പൂണ്‍
  • മുളക് പൊടി – 1 ടീസ്പൂണ്‍
  • കറിവേപ്പില – ആവശ്യത്തിന്
  • പുളി – ചെറിയൊരു കഷ്ണം
  • തേങ്ങ ചിരകിയത്- 4 ടേബിള്‍ സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി, വറ്റല്‍ മുളക്, കറിവേപ്പില എന്നിവയിട്ട് ഒന്നു വഴറ്റി മാറ്റി വെക്കുക. ഇനി ചെറിയ കഷണങ്ങള്‍ ആക്കിയ ചിക്കനിലേയ്ക്ക് മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് മസാല തേച്ചു പിടിപ്പിക്കുക. ശേഷം വറുത്തു കോരുക. അതും തേങ്ങ ചിരകിയതും വറുത്ത വറ്റല്‍ മുളകും ഉള്ളിയും കറിവേപ്പിലയും ഉപ്പും പുളിയും വെള്ളവും ഒഴിച്ച് ഒന്ന് ക്രഷ് ചെയ്‌തെടുത്താല്‍ ചിക്കന്‍ ചമ്മന്തി റെഡി.