ഒരു കിടിലൻ ആപ്പിൾ ഷേക്ക് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു ആപ്പിൾ ഷേക്ക് റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ആപ്പിള്‍ 2 എണ്ണം
- പാല്‍ 3 കപ്പ്
- ഏലയ്ക്ക 3 എണ്ണം
- പഞ്ചസാര 3 ടീസ്പൂണ്‍
- ഐസ് ക്യൂബ്
തയ്യാറാക്കുന്ന വിധം
ആദ്യം ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കുക. ആപ്പിള്‍ കഷ്ണങ്ങളും പഞ്ചസാരയും പാലും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കുക. ശേഷം ഐസ് ക്യൂബ് ചേര്‍ത്ത് കുടിക്കുക.