Food

കൊതിപ്പിക്കും രുചിയിൽ ഇളനീർ ക്യാരറ്റ് പായസം തയ്യാറാക്കാം

വീട്ടിൽ വിരുന്നൊരുക്കുമ്പോൾ ഒരു വെറൈറ്റി പായസം തയ്യാറാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇളനീർ കാരറ്റ് പായസം റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • 1 കരിക്ക്: 3 എണ്ണം (വെളുത്ത ഭാഗം)
  • 2 പാൽ: ഒന്നര ലീറ്റർ
  • 3 തേങ്ങപാൽ: 1 കപ്പ്
  • 4 പഞ്ചസാര: 200 ​ഗ്രാം
  • 5 ക്യാരറ്റ്: അരകപ്പ്
  • 6 ഉപ്പ്: ഒരു നുള്ള്
  • 7 ചൗവരി വേവിച്ചത്: 2 സ്പൂൺ

തയ്യാറാക്കുന്ന വിധം

കരിക്ക് പകുതി അരിഞ്ഞെടുക്കണം. ബാക്കി കരിക്കിൻ വെള്ളം ചേർത്ത് അടിച്ചെടുക്കണം. പാൽ അടുപ്പത്ത് വച്ച് തിളപ്പിക്കുക. ഇതിലേക്ക് പകുതി പഞ്ചസാര ചേർക്കണം. നന്നായി തിളച്ച് വറ്റി വരുമ്പോൾ തീ കുറച്ചതിനുശേഷം തേങ്ങപാൽ ചേർക്കുക. ചൂടാവുമ്പോ തീ ഓഫ് ചെയ്യുക. ക്യാരറ്റ് ബാക്കി പഞ്ചസാര ചേർത്ത് വരട്ടുക. ഇത് ചൂടുകൂറയുമ്പോൾ പാലിലേക്ക് ചേർക്കണം. കരിക്ക് അരിഞ്ഞതും അരച്ചതും ചൗവരിയും ചേർക്കുക. അവസാനം ഉപ്പ് ചേർത്ത് യോജിപ്പിക്കുക. വേണമെങ്കിൽ ഏലയ്ക്കപൊടി, നെയ്യ് ഇവ ചേർക്കാം. ഇത് തണുപ്പിച്ചു കഴിക്കുന്നതാണ് നല്ലത്.