സിഗരറ്റ് വലി എന്നതിനോട് അടിമപ്പെട്ട് നിര്‍ത്താനാകുമോ എന്ന് സംശയിക്കുന്ന നിരവധി ആളുകളുണ്ട്. നാളെ നാളെ കരുതി ദുശീലം നിർത്താനാവാതെ പ്രയാസപ്പെടുന്നവരാണ് അധികവും. സിഗരറ്റ് വലി എങ്ങനെ നിര്‍ത്തണമെന്നുളള , സിഗരറ്റിനോടുള്ള ആസക്തി ഉപേക്ഷിക്കാനുള്ള കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് മയോ ക്ലിനിക്.
വൈദ്യസഹായം തേടുക, നികോട്ടിന്‍ റീപ്ലെയ്‌സിംഗ് തെറാപ്പി ആരംഭിക്കുക.
സിഗരറ്റിനോടുള്ള ആസക്തി സ്വയം തിരിച്ചറിഞ്ഞാല്‍ മാത്രം പോര സ്വയം ചികിത്സ ചെയ്ത് പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിന് പകരമായി ആദ്യം ഒരു ഡോക്ടറെ കാണുക. നിക്കോട്ടിന്‍ അഡിക്ഷന്‍ അവസാനിപ്പിക്കാനുള്ള തെറാപ്പി വേണമെങ്കില്‍ ഡോക്ടര്‍ പറയുന്നത് പ്രകാരം ചെയ്യുക. നികോട്ടിന് പകരമാകുന്ന ഗമ്മുകള്‍, നേസല്‍ സ്‌പ്രേകള്‍, മരുന്നുകള്‍ എന്നിവ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം ഉപയോഗിക്കുക.
ശീലങ്ങള്‍ മാറ്റാം, പഴയ ഇടങ്ങളും
സിഗരറ്റ് വലിയുടെ എല്ലാ ദൂഷ്യവശങ്ങളും മനസിലാക്കിയ ശേഷമാണ് നിങ്ങള്‍ സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നത്. നിങ്ങളെക്കൊണ്ട് അത് സാധിക്കുമെന്ന് മനസിലാക്കി പതിവായി പുകവലിച്ചിരുന്ന സ്ഥലങ്ങളും സാഹചര്യങ്ങളും ബോധപൂര്‍വം ഒഴിവാകുക. ഈ സ്ഥലത്ത് നിന്നാല്‍ വലിക്കാന്‍ തോന്നിപ്പോകുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ നിന്നും ആസക്തി നിയന്ത്രണത്തിലാകുന്നതുവരെ വഴിമാറിനടക്കുക. മനസ് നിയന്ത്രണത്തിലായി എന്ന് ആത്മവിശ്വാസം തോന്നുമ്പോള്‍ അത്തരം സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാം.
മനപൂര്‍വം വൈകിപ്പിക്കുക
വലിക്കാതിരിക്കാന്‍ തീരെ പറ്റില്ലെന്ന് കരുതി കൈയിലേക്ക് സിഗരറ്റെടുക്കുമ്പോള്‍ വെറും 10 മിനിറ്റ് കഴിഞ്ഞ് വലിക്കാമെന്ന് സ്വയം പറഞ്ഞ് ഇത് മനപൂര്‍വം വൈകിപ്പിക്കാം. ഒരു ടൈമറിന്റെ സഹായം പോലും തേടാവുന്നതാണ്. ഇങ്ങനെ വൈകിപ്പിക്കുന്നത് വഴി നിങ്ങള്‍ക്ക് സിഗരറ്റിനോടുള്ള ആസക്തി കുറയാന്‍ തുടങ്ങും.
ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുക
സിഗരറ്റ് വലി നിയന്ത്രിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ക്ക് സ്വയം തിരിച്ചറിയാന്‍ സാധിക്കും. ഈ ഘട്ടത്തില്‍ മനസിനും ശരീരത്തിനും ഉന്മേഷം പകരുന്ന ലഘുവ്യായാമങ്ങള്‍ ശീലമാക്കുന്നത് ഇരട്ടി ഫലം ചെയ്യും. നടക്കാന്‍ പോകുകയോ, ജോഗ് ചെയ്യുകയോ, നീന്തുകയോ, കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുകയോ, ഡാന്‍സ് ചെയ്യുകയോ മറ്റോ ചെയ്യുന്നത് മനസിനും ശരീരത്തിനും പുതിയ ഊര്‍ജം പകരും.
content highlight: tips-to-to-stop-smoking