മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമനെ കണ്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് ബിഗ്‌ബോസ് ഫെയിം അഖില്‍ മാരാരുടെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായി വിജയന്റെ മുണ്ട് ഒന്ന് മാറ്റിയാല്‍ നല്ല ഒന്നാന്തരം കാവി നിക്കര്‍ തന്നെ കാണാമെന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. ഇത് വര്‍ഗീയതയുടെ അല്ലെന്നും, നിലനില്‍പ്പിനു വേണ്ടിയാണെന്നുമാണ് അഖില്‍ മാരാര്‍ പറയുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതില്‍ യാതൊരു തെറ്റുമില്ലെങ്കിലും SFIO കേസില്‍ പ്രതിയായ മകളെ രക്ഷിക്കാന്‍ കേന്ദ്ര മന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ആ കാര്യം പത്രക്കാര്‍ ചോദിക്കുമ്പോള്‍
പറയാനുള്ള ധൈര്യം ഇല്ലാത്തവന് കമ്മികള്‍ ചാര്‍ത്തി കൊടുത്ത പേര് ഇരട്ട ചങ്കന്‍ എന്നാണെന്നും ആക്ഷേപിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസരവാദ രാഷ്ട്രീയ മുതലെടുപ്പിനെയും അഖില്‍ വിമര്‍ശിക്കുന്നുണ്ട്. ആദ്യകാലങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിലുള്ളവരെ കൂടെ നിര്‍ത്തി ജാതീയ രാഷ്ട്രീയം കളിച്ചെങ്കില്‍ പിന്നീടത്, മതാടിസ്ഥാനത്തിലേതാക്കി മാറ്റി. മുസ്ലീംഗളെ ചേര്‍ത്തു നിര്‍ത്തി ഹിന്ദുക്കള്‍ക്കെതിരേയാണ് ഇത് സംഘടിപ്പിച്ചതെന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നു.
അഖില്‍ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
“കമ്മ്യൂണിസ്‌റ് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും ആര് വിമര്‍ശിച്ചാലും അവരെ പിടിച്ചു സംഘി ആക്കാന്‍ നടക്കുന്ന അന്തം കമ്മികള്‍ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു…
തങ്ങളെ എതിര്‍ക്കുന്നവനെ ഒറ്റപ്പെടുത്താന്‍ കേരളത്തിലെ മുസ്ലിം സമൂഹത്തെ കൂടെ കൂട്ടുക.. സംഘിക്ക് പിന്തുണ കൊടുക്കരുത് എന്ന നിശബ്ദ ഭീഷണി കോണ്‍ഗ്രസ്സ് അനുഭാവികള്‍ക്ക് കൊടുക്കുക അത് വഴി പാര്‍ട്ടിക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളെ ബുദ്ധിപരമായി ഇല്ലാതാക്കുക..
ഇനി നമുക്ക് ആരാണ് ഈ നാട്ടിലെ ഏറ്റവും വലിയ വര്‍ഗീയ തീവ്രവാദികള്‍ എന്ന് നോക്കാം… ഒരു കാലത്ത് പാര്‍ട്ടി വളരണം എങ്കില്‍ ജാതീയമായ ഭിന്നിപ്പ് ആയിരുന്നു ഇവരുടെ ലക്ഷ്യം.. അത് കൊണ്ട് സകല ദളിത് കുടുംബങ്ങളിലും ജാതിയ വിഷം കുത്തി വെച്ച് ഹിന്ദുക്കളെ തമ്മില്‍ തല്ലിച്ച് നായന്മാരെ കോണ്‍ഗ്രസിലും ബാക്കിയുള്ളവരെ തങ്ങളുടെ കൂടെയും കൂട്ടി അവരുടെ ജീവിതം തകര്‍ത്തു താറുമാറാക്കി.. പാര്‍ട്ടിക്ക് ആളെ കൂട്ടാന്‍ മാത്രമായി പല ദളിത് കോളനികളും മാറി..
ഈ കുടുംബങ്ങളിലെ കുട്ടികളെയും ചെറുപ്പക്കാരെയും കേസില്‍ പെടുത്തി ഒരിക്കലും രക്ഷപെടാന്‍ കഴിയാത്ത അവസ്ഥയില്‍ ആക്കി.. സഹകരണ ബാങ്കില്‍ നിന്നും കുറച്ചു ലോണ്‍ കൂടി നല്‍കി ഇവന്റെ പ്രമാണവും കസ്റ്റഡിയില്‍ ആക്കി.. പാര്‍ട്ടി മാറിയാല്‍ ജീവിതം അവസാനിക്കും എന്ന് ഭയന്ന് പലരും ഇവരുടെ അടിമകള്‍ ആയി കഴിയുന്നു..
ഇതില്‍ ആരെങ്കിലും ചിന്തിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ തന്നെ പണ്ട് നായന്മാര്‍ അവരുടെ അപ്പന്‍ അപ്പൂപ്പന്‍ മാരോട് ചെയ്ത ക്രൂരതകള്‍ പറഞ്ഞു അവരെ വീണ്ടും പാര്‍ട്ടിയുടെ കീഴില്‍ തളയ്ക്കുന്നു…
കാലം മാറിയപ്പോള്‍ പതിയെ ജാതി വര്‍ഗീയത മത വര്‍ഗീയതയിലേക്ക് പാര്‍ട്ടി മാറ്റി പിടിച്ചു.. ബിജെപി യുടെ വളര്‍ച്ചയും കോണ്‍ഗ്രസ്സില്‍ നിന്നും ബിജെപി യിലേക്കുള്ള കൊഴിഞ്ഞു പോക്കും മുസ്ലിങ്ങള്‍ക്ക് ബിജെപി യോടുള്ള വിരോധവും മനസ്സിലാക്കിയ പാര്‍ട്ടി ഒരുകാലത്തു മുസ്ലിം സമൂഹത്തെ ഇന്നത്തെ തീവ്ര ഹിന്ദു സംഘടനകള്‍ പോലും ആക്ഷേപിക്കാത്ത പദങ്ങള്‍ ഉപയോഗിച്ച് ആക്ഷേപിച്ചിരുന്ന എന്തിനു കേരളം ഒരു മിനി പാകിസ്ഥാന്‍ ആണെന്ന് വരെ പറഞ്ഞ പാര്‍ട്ടി പതിയെ മുസ്ലിങ്ങളെ സുഖിപ്പിക്കാന്‍ ആയി തുടങ്ങി. ഞങ്ങളാണ് നിങ്ങളുടെ രക്ഷകര്‍ എന്ന് വരുത്തി തീര്‍ക്കാന്‍ തുടങ്ങി.. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല എന്ന് കേരളത്തില്‍ അവര്‍ സ്ഥാപിച്ചെടുത്തു..
രാഹുല്‍ ഗാന്ധി ഒരു കോമാളി ആണെന്ന് സിപിഎം പരമാവധി വരുത്തി തീര്‍ത്തു..
രമേശ് ചെന്നിത്തല, VD സതീശന്‍, കെ സുധാകരന്‍, ശശി തരൂര്‍, പ്രേമചന്ദ്രനും ഒക്കെ സംഘിയാണ് എന്ന് ആക്ഷേപിച്ചു നടന്നത് മുസ്ലിങ്ങളെ UDF ഇല്‍ നിന്നും അകറ്റുക എന്ന ബുദ്ധിയിലാണ്…
എന്നാല്‍ യഥാര്‍ത്ഥ സംഘി ആരെന്നു പരിശോധിക്കാം..
പിണറായി വിജയന്റെ മുണ്ട് ഒന്ന് മാറ്റിയാല്‍ നല്ല ഒന്നാന്തരം കാവി നിക്കര്‍ തന്നെ കാണാം.. അത് വര്‍ഗീയതയുടെ അല്ല നിലനില്‍പ്പിനു വേണ്ടി പണത്തിനു വേണ്ടി ബിജെപി യുടെ ഔദാര്യം പറ്റി നിന്നാലേ പറ്റു എന്ന ബുദ്ധിയില്‍ എടുത്തു ഇട്ടതാണ്..
9മാവോയിസ്റ്റുകളെ കാട്ടില്‍ കയറി വെടി വെച്ച് കൊന്ന സര്‍ക്കാരിന്റെ പക്ഷം ഇടത് ??
ലഘു രേഖ യുടെ പേരില്‍ രണ്ട് മുസ്ലിം കുട്ടികളെ UAPA ചുമത്തി അകത്തിട്ടപ്പോള്‍ ശെരിയെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇടത് ??
ഒരിക്കല്‍ എതിര്‍ത്ത പദ്ധതികള്‍ എല്ലാം ബിജെപി പറഞ്ഞ പോലെ കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ ഇടത് ??
RSS വുമായി രഹസ്യ കൂടി കാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ പക്ഷം ഇടത് ??
കേരളത്തില്‍ നിന്നും കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കാനും ഒരിക്കല്‍ കൂടി ഭരിച്ചിട്ടു ഈ പാര്‍ട്ടിയെ മുചൂടും മുടിച്ചു തനിക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ഒരു മുഖ്യമന്ത്രി
കേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതില്‍ യാതൊരു തെറ്റുമില്ല.. എന്നാല്‍ SFIO കേസില്‍ പ്രതിയായ മകളെ രക്ഷിക്കാന്‍ കേന്ദ്ര മന്ത്രിയെ കാണാന്‍ പോകുമ്പോള്‍ ആ കാര്യം പത്രക്കാര്‍ ചോദിക്കുമ്പോള്‍ പറയാനുള്ള ധൈര്യം ഇല്ലാത്തവന് കമ്മികള്‍ ചാര്‍ത്തി കൊടുത്ത പേര് ഇരട്ട ചങ്കന്‍..
പ്രേമ ചന്ദ്രന്‍ മാധ്യമങ്ങളുടെ മുന്നില്‍ പ്രധാന മന്ത്രിക്കൊപ്പം ചായ കുടിച്ചാല്‍ സംഘി..
നാളിത് വരെ ബിജെപി സംഘടിപ്പിച്ച ഒരു സാംസ്‌കാരിക പരുപാടിയില്‍ പോലും പോകാത്ത,എന്തിനു കുംഭ മേളയിലെ മലയാളി അഘോരിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ക്ഷണം ലഭിച്ചപ്പോള്‍ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞ ഞാന്‍ വത്സന്‍ തില്ലങ്കരിയുടെ കോളേജില്‍ ആര്‍ട്‌സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്യാന്‍ പോയാല്‍ സംഘി…
ശബരിമല യില്‍ പോയാല്‍ സംഘി..
പിണറായിയെ പറഞ്ഞാല്‍ സംഘി..
ഈ പോസ്റ്റ് വായിച്ചിട്ട് കുരു പൊട്ടി കഴിയുമ്പോള്‍ വേദന ഒരല്പം കുറയുമ്പോള്‍ ഒരുത്തരം തരണം…
എന്തിനാണ് പിണറായി നിര്‍മല സീതാരാമനെ രഹസ്യമായി കാണാന്‍ പോയത്…?’
CONTENT HIGH LIGHTS: If you change Pinarayi Vijayan’s torso, you will see a very nice saffron knicker: Bigg Boss fame Akhil Marar criticizes the Chief Minister’s politics