ഉപ ലോകായുക്തമാരായി മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് അശോക് മേനോന്‍, ജസ്റ്റിസ് ഷെര്‍സി വി. എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളില്‍ വച്ചു നടന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട ലോകായുക്ത ജസ്റ്റിസ് എന്‍. അനില്‍ കുമാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബഹുമാനപ്പെട്ട നിയമ വകുപ്പ് മന്ത്രി പി. രാജീവ്, മുന്‍ ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജസ്റ്റിസ് കെ. പി. ബാലചന്ദ്രന്‍, പൊതുഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഐ.എ.എസ്, ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് ഐ.എ.എസ്.,
മുഖ്യവിവരാവകാശ കമ്മീഷണര്‍ ഹരി നായര്‍,അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ജയചന്ദ്രന്‍, നിയമവകുപ്പ് സെക്രട്ടറി കെ. ജി. സനല്‍കുമാര്‍, നിയമസഭാ സെക്രട്ടറി ഡോ.എന്‍.കൃഷ്ണകുമാര്‍, പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി മെമ്പര്‍മാരായ അരവിന്ദ ബാബു, സതീഷ് ചന്ദ്രന്‍,ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് & സ്‌പെഷ്യല്‍ അറ്റോര്‍ണി ടു ലോകായുക്ത റ്റി.എ. ഷാജി,ബാര്‍ കൗണ്‍സില്‍ മെമ്പര്‍ അഡ്വക്കേറ്റ് ആനയറ ഷാജി,തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വക്കേറ്റ് പള്ളിച്ചാല്‍ എസ്. കെ. പ്രമോദ്, കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് അഡ്വക്കേറ്റ് എന്‍. എസ്. ലാല്‍, ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം സെക്രട്ടറി അഡ്വക്കേറ്റ് ബാബു പി. പോത്തന്‍കോട് ,ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശ്രീ. കാര്‍ത്തിക് ഐ. പി.എസ്. തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
CONTENT HIGH LIGHTS; Justice Ashok Menon and Justice Sherzi V. took oath as Deputy Lokayuktas