Food

എളുപ്പത്തിലൊരു ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ?

എളുപ്പത്തിലൊരു ചിക്കൻ ഫ്രൈ ഉണ്ടാക്കിയാലോ? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു കിടിലൻ ചിക്കൻ ഫ്രൈ.

ആവശ്യമായ ചേരുവകള്‍

  • കോഴിക്കാല്‍ : 2 എണ്ണം
  • കാശ്മീരി മുളകുപൊടി: 1 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍ പൊടി: 1/4 ടേബിള്‍സ്പൂണ്‍
  • ഉപ്പ്: ആവിശ്യത്തിന്
  • വെളിച്ചെണ്ണ: 20 മില്ലി
  • ചെറിയുള്ളി: 15 ഗ്രാം
  • വെളുത്തുള്ളി: 10 ഗ്രാം
  • വറ്റല്‍മുളക്: 4 എണ്ണം
  • കറിവേപ്പില: 5 എണ്ണം ചെറുതായി അരിഞ്ഞത്
  • നാരങ്ങ നീര് ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെളുത്തുള്ളി, ചെറിയുള്ളി, വറ്റല്‍മുളക് ചതച്ചു വക്കുക. കോഴിക്കാല്‍ നന്നായി വരഞ്ഞ് എല്ലാ ചേരുവകളും ചേര്‍ത്തുകൊണ്ട് നന്നായി മിക്സ് ചെയ്തു മിനിമം 30 മിനിറ്റ് വക്കുക. നോണ്‍സ്റ്റിക്ക് പാന്‍ ഇല്‍ എണ്ണ ചൂടാക്കി, ചെറു തീയില്‍ 10 – 15 മിനിറ്റ് തിരിച്ചും മറിച്ചും ഫ്രൈ ചെയ്ത് എടുക്കുക.