ചേരുവകൾ
ബീഫ് -ഒരു കപ്പ്
മഞ്ഞള്പൊടി -അര ടീസ്പൂണ്‍
മല്ലിപൊടി -നാല് ടേബിൾ സ്പൂൺ
മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് -ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് -ഒരു ടേബിൾ സ്പൂൺ
വെളുത്തുള്ളി -നാല് അല്ലി
തേങ്ങ ചിരവിയത് -രണ്ട്കപ്പ്
കറിവേപ്പില -രണ്ട് ഇതള്‍
വെളിച്ചെണ്ണ -രണ്ട് ടേബിള്‍ സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബീഫ് തിളച്ച വെള്ളത്തില്‍ അഞ്ച് മിനിറ്റ് മുക്കി വാട്ടി എടുക്കുക. ഇത് രണ്ട് ഇഞ്ച്വീതിയിലും മൂന്ന് ഇഞ്ച്നീളത്തിലും കനം കുറഞ്ഞ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ചിരണ്ടിയ തേങ്ങയില്‍ ഒരു കപ്പ്വെള്ളമൊഴിച്ച് ഒന്നാം പാലും, രണ്ട് കപ്പ്വെള്ളമൊഴിച്ച് രണ്ടാം പാലും എടുക്കുക. മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ പാനില്‍ എണ്ണയില്ലാതെ വറുക്കുക. ഇതിലേക്ക് അരിഞ്ഞ ഇറച്ചി, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. പാനില്‍ എണ്ണ ഒഴിച്ച് അരിഞ്ഞ ചെറിയ ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വറക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഇറുത്ത ഉള്ളി ഇട്ട് ഇളക്കി ഒന്നാം പാല്‍ ഒഴിച്ച് തീ അണക്കുക. കടുക് പൊട്ടിച്ച് കറിവേപ്പിലയും മൂപ്പിച്ച് ചേര്‍ക്കുക.