Kerala

എസ്.പിയുടെ കാറിന് പിന്നില്‍ ബസിടിച്ച് അപകടം; സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് – private bus hits vigilance sps car

ഇതെന്തിനാ ഇങ്ങനെ നിര്‍ത്തിയതെന്ന് വീഡിയോയില്‍ ഒരാള്‍ ചോദിക്കുന്നതും കേള്‍ക്കാം

കോഴിക്കോട് വിജിലന്‍സ് റേഞ്ച് എസ്.പിയുടെ കാറിന് പിറകില്‍ സ്വകാര്യ ബസിടിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോഴിക്കോട് തൊണ്ടയാട് ബൈപാസിനടുത്തുവെച്ചായിരുന്നു അപകടം. ഹോണ്‍ മുഴക്കിയെത്തിയ സ്വകാര്യ ബസ്സിനു മുന്നില്‍ കാര്‍ പെട്ടന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. ഇതോടെയാണ് കാറിന്റെ പിന്നിൽ ബസ് ഇടിച്ചത്.

സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുന്ദമംഗലം സ്വദേശി ബിജീഷിനെതിരെ പോലീസ് പൊതുമുതല്‍ നശിപ്പിച്ചതിനു കേസെടുത്തിരുന്നു. കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി ചോദ്യംചെയ്തപ്പോള്‍ ഇതെന്തിനാ ഇങ്ങനെ നിര്‍ത്തിയതെന്ന് വീഡിയോയില്‍ ഒരാള്‍ ചോദിക്കുന്നതും കേള്‍ക്കാം.

STORY HIGHLIGHT: private bus hits vigilance sps car