പശ്ചിമ ബംഗാളിലെ അതിമനോഹരമായ ഗ്രാമമാണ് ബിന്ദു. ഇന്ത്യ-ഭൂട്ടാന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ബിന്ദു രാജ്യത്തെ അവസാനത്തെ ഗ്രാമമാണന്ന് പറയാം. ഭൂട്ടാനിലേയ്‌ക്കുള്ള യാത്രയില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ അനുയോജ്യമായ ഗ്രമമാണിത്. തേയിലതോട്ടങ്ങള്‍ക്കും ശാന്തസുന്ദരമായ ഗ്രാമങ്ങള്‍ക്കും നടുവിലൂടെയുള്ള യാത്ര അവിസ്‌മരണീയമായിരിക്കും. പ്രകൃതി സ്‌നേഹികളെ സംബന്ധിച്ച് ബിന്ദുവിലേക്കുള്ള യാത്ര തികച്ചും അര്‍ത്ഥവത്തായിരിക്കും. കൂടാരം കെട്ടി താമസിക്കാനും ആഴികൂട്ടി ആസ്വദിക്കാനും അനുയോജ്യമായ സ്ഥലമാണിത്. ബിന്ദുവിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഗ്രാമത്തിന് വലത് വശത്തു കൂടി ഒഴുകുന്ന ജല്‍ധാക നദി ബിന്ദുവിലെ അതിമനോഹരമായ കാഴ്‌ചകളില്‍ ഒന്നാണ്.
പ്രകൃതിയുടെ സൗന്ദര്യം ക്യാമറയില്‍ പകര്‍ത്താന്‍ ആഗ്രഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്. ജല്‍ധാക നദിയില്‍ സ്ഥിതി ചെയ്യുന്ന ബിന്ദു അണക്കെട്ടും ഈ സ്ഥലത്തിന്റെ ഭംഗി കൂട്ടുന്നു. ജലവിതരണത്തിനായുള്ള ജല്‍ധാക ഹൈഡല്‍ പദ്ധതി ഈ അണക്കെട്ടിനെ ആശ്രയിച്ചുള്ളതാണ്. കാല്‍നട യാത്ര പ്രകൃതിഭംഗി ആസ്വദിച്ചു കൊണ്ടുള്ള ചെറു ദൂര കാല്‍നടയാത്രയ്‌ക്കുള്ള സൗകര്യം ബിന്ദുവില്‍ ഒരുക്കിയിട്ടുണ്ട്. ടൊഡേയില്‍ നിന്നും ടാഗ്‌തയിലേയ്‌ക്കും അവിടെ നിന്നും നിറോറ വാലി ദേശീയോദ്യാനത്തിലേയ്‌ക്കുമുള്ള യാത്രയാണ് ഇതില്‍ പ്രശസ്‌തം.
ഹിമാലയത്തിന്റെ താഴ്‌വാരങ്ങളിലാണിത്. കലിമ്പോങ് എന്നാണ് ഏറ്റവും താഴ്‌ന്ന പ്രദേശം അറിയപ്പെടുന്നത്. താമസവും ഷോപ്പിംഗും ബിന്ദുവിടെ ചില ഹോട്ടലുകള്‍ സൗകര്യപ്രദമായ താമസസൗകര്യം ലഭ്യമാക്കുന്നുണ്ട്. യാത്രചെയ്‌ത് ക്ഷീണിച്ച് വരുന്നവര്‍ക്ക് ഇവിടെ വിശ്രമിച്ച് പിന്നീട് യാത്ര തുടരാം. സിവജി ഇന്‍ നല്ല സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ്. പരമ്പരാഗത ഉത്‌പന്നങ്ങളും സ്‌മാരകങ്ങളും ലഭ്യമാക്കുന്ന ചെറിയ വിപണി ബിന്ദുവിന്റെ സവിശേഷതയാണ്. സിലിഗുരിയിക്കടുത്താണ് ബിന്ദു സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള വിമാനത്താവളം സിലിഗുരിയിലാണ്. റോഡ് മാര്‍ഗം ബിന്ദുവില്‍ നിന്നും സിലിഗുരിയ്‌ക്കെത്താന്‍ ഏകദേശം 3 മണിക്കൂര്‍ സമയമെടുക്കും.
Read more at: https://malayalam.nativeplanet.com/bindu/#overview