Kerala

ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം ; ടാങ്കർ ഡ്രൈവറെ പുറത്തെടുത്തത് ക്യാബിന്‍ വെട്ടിപ്പൊളിച്ച്‌ – kochi bus tanker accident

സിൽ യാത്രക്കാരില്ലാതിരുന്നതോടെ ഒഴിവായത് വൻ ദുരന്തമാണ്

കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ ഇരുമ്പനത്ത് ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. പെട്രോൾ നിറച്ച ടാങ്കർ ലോറി ഇരുമ്പനത്തെ പ്ലാൻ്റിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ ലോ ഫ്ലോർ ബസിടിച്ചാണ് അപകടം സംഭവിച്ചത്. മുന്നിൽ പോയ ഓട്ടോ ബ്രേക്ക് ഇട്ടപ്പോൾ ബസ് വെട്ടിച്ചതോടെയാണ് ടാങ്കറിൽ ബസിൽ പോയിടിക്കുന്നത്. പരിക്കേറ്റ ഓട്ടോ ഡ്രൈവറെയും ടാങ്കറിന്റെ ഡ്രൈവറേയും ആശുപത്രിയിലേക്ക് മാറ്റി.

വാഹനത്തിൻ്റെ ക്യാബിനിൽ കുടുങ്ങിയ ടാങ്കർ ഡ്രൈവറെ ഫയർ ഫോഴ്സ് എത്തിയാണ് ക്യാബിൻ വെട്ടിപ്പൊളിച്ച് പുറത്ത് എത്തിച്ചത്. ബസിൽ യാത്രക്കാരില്ലാതിരുന്നതോടെ ഒഴിവായത് വൻ ദുരന്തമാണ്. സ്ഥലത്ത് പോലീസും ഫയർ ഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. അപകടത്തെത്തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

STORY HIGHLIGHT: kochi bus tanker accident