കണ്ണൂർ കൈതപ്രത്ത് ഒരാളെ വെടിയേറ്റ് മരിച്ചു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം. നിർമാണ കരാറുകാരനായ പെരുമ്പടവ് സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകമാണെന്നാന്ന് സംശയം.
നെഞ്ചിലാണു രാധാകൃഷ്ണനു വെടിയേറ്റത്. ഗുഡ്സ് ഓട്ടോ ഡ്രൈവറാണു മരിച്ച രാധാകൃഷ്ണൻ. നിർമാണ കരാറുകാരനായ സന്തോഷിനു തോക്ക് ലൈസൻസ് ഉണ്ടെന്നാണു വിവരം. വീടുനിർമാണ കരാറിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണു കൊലപാതകമെന്നാണു പ്രാഥമിക നിഗമനം.
STORY HIGHLIGHT: kannur mathamangalam shooting man died