നാദാപുരത്ത് സ്കൂൾ വിദ്യാർഥിയെ റാഗിങ്ങിനിരയാക്കിയെന്നു പരാതി. പേരോട് എംഐഎം എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥിയാണ് അക്രമത്തിനിരയായത്. ഷർട്ടിന്റെ ബട്ടൺ ഇട്ടില്ലെന്നും താടി വടിച്ചില്ലെന്നും പറഞ്ഞാണ് ആക്രമിച്ചതെന്ന് വിദ്യാർഥി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരുക്കേറ്റ പതിനേഴുകാരനായ വിദ്യാർഥി ചികിത്സയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷ എഴുതാൻ പോയ സമയത്തായിരുന്നു ആക്രമണം. മർദിക്കുകയും തല പിടിച്ച് ചുമരിൽ ഇടിക്കുകയും ചെയ്തു. സംഭവത്തിൽ നാല് വിദ്യാർഥികൾക്കെതിരെ കെസെടുത്തെന്നു നാദാപുരം പോലീസ് പറഞ്ഞു.
STORY HIGHLIGHT: kozhikode school ragging