വിദ്യാര്‍ഥിനിയെ പിന്തുടർന്നു ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി ആബിദിനെയാണ് പിടികൂടിയത്. മൊബൈല്‍ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും പെൺകുട്ടിയുടെ വീടിന്റെ പരിസരത്തു കറങ്ങുകയും ചെയ്തെന്നാണു നാട്ടുകാര്‍ പറയുന്നത്.
കാരശ്ശേരി സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇയാള്‍ പിന്തുടർന്നതെന്നു പോലീസ് പറഞ്ഞു. ഇയാൾ സ്‌കൂള്‍ വിദ്യാര്‍ഥികളെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും നാട്ടുകാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ആബിദിനെ റിമാൻഡ് ചെയ്തു.
STORY HIGHLIGHT: kozhikode for harassment stalking school girl