ഞൊടിയിടയിൽ തയാറാക്കാം നുറുക്കു ഗോതമ്പു പായസം. ഈസി റെസിപ്പി ഇതാ…
ആവശ്യമുള്ള സാധനങ്ങൾ
തേങ്ങാപാൽ – (ഒന്നരകപ്പ് ഒന്നാം പാലും, മൂന്ന്കപ്പ് രണ്ടാം പാലും, പിഴിഞ്ഞെടുക്കുക)
ശർക്കര – ഒരു കപ്പ് (പൊടിച്ചത്)
സൂചി ഗോതമ്പ് – അര കപ്പ്
പൂവൻപഴം അരിഞ്ഞത് – ഒരു കപ്പ്
ഏലയ്ക്ക പൊടിച്ചത് – നാലെണ്ണം
നെയ്യ് – രണ്ട് ടേബിൾ സ്പൂൺ
അണ്ടിപ്പരിപ്പ് – 50 ഗ്രാം
ഉണക്കമുന്തിരി – 50 ഗ്രാം
തയ്യാറാക്കുന്ന വിധം
കുക്കറിൽ തേങ്ങയുടെ രണ്ടാം പാലും ശർക്കരയും പഴവും ഇളക്കി യോജിപ്പിച്ച് അതിലേക്ക് ഗോതമ്പ് ചേർത്ത് അടച്ച് ഒരു വിസിൽ വരുന്നതുവരെ വേവിക്കുക. ശേഷം തീ കുറച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്നിറക്കി ആവി പോയശേഷം തുറന്ന് ഒന്നാം പാൽ ചേർത്ത് തിളപ്പിക്കുക. തിളച്ച് തുടങ്ങുമ്പോൾ ഏലയ്ക്കാപ്പൊടിയും അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്തതും പായസത്തിന് മുകളിൽ ഒഴിക്കാം.
content highlight: gothambu-payasam-recipe