Recipe

ഒനിയൻ സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം | recipe-onion-soup

സൂപ്പ് പൊതുവെ ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം എല്ലാവർക്കും അറിയാം. ചുമ, ജലദോഷം എന്നിവയ്ക്ക് മികച്ചൊരു പ്രതിവിധിയാണ് സൂപ്പുകൾ. ചിക്കനോ വെജിറ്റബിളോ ഏത് സൂപ്പായാലും ചെറുചൂടോടെ കുടിക്കുന്നത് ചുമയും ജലദോഷവും കുറയ്ക്കുന്നതിന് സഹായിക്കും. ഒനിയൻ സൂപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങൾ

ബട്ടർ – നാല് ടേബിൾ സ്പൂൺ
സവാള – അഞ്ചെണ്ണം (ചെറുതായി അരിഞ്ഞത്)
ചിക്കൻ സ്റ്റോക്ക് – ആറ് കപ്പ്
കുരുമുളകുപൊടി – കാൽ ടീസ്പൂൺ
വൈറ്റ് വൈൻ – രണ്ട് ടേബിൾ സ്പൂൺ
ചീസ് ഗ്രേറ്റ് ചെയ്തത് – അര കപ്പ്
ബ്രഡ് – നാല് കഷ്ണം (മൊരിച്ചത്)

തയ്യാറാക്കുന്ന വിധം

കുക്കറിൽ ബട്ടർ ചൂടാക്കി സവാള ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ചിക്കൻ സ്റ്റോക്ക്, കുരുമുളകുപൊടി, വൈറ്റ് വൈൻ ഇവചേർത്ത് കുക്കർ അടച്ച് 15 മിനിറ്റ് പാകം ചെയ്യുക. കുക്കർ അടുപ്പിൽ നിന്ന് ഇറക്കി ആവി പോയശേഷം ബൗളിലേക്ക് പകർന്ന് ചീസ് വിതറി ബ്രഡിനൊപ്പം വിളമ്പാം.

content highlight: recipe-onion-soup